കേസില്ലാതാക്കാന്‍ പലരും ശ്രമിക്കുന്നു; മണിയുടെ കുടുംബാംഗങ്ങളെ ചവിട്ടിമെതിക്കുകയാണെന്ന് രാമകൃഷ്ണന്‍

rlv

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ സഹായികള്‍ക്കെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. രാമകൃഷ്ണനെതിരെ പലരും ചാനല്‍ പരിപാടികളിലൂടെ പ്രതികരിക്കുകയുണ്ടായി. ഈ കഴുകന്മാര്‍ക്ക് തിന്നാല്‍ വേണ്ടത് എന്റെ ശവമാണെങ്കില്‍ അത് നല്‍കാമെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയത്.

കേസ് സിബിഐയ്ക്ക് വിടും എന്ന് കണ്ടപ്പോള്‍ മുതല്‍ ചിലര്‍ക്ക് സംഭ്രമങ്ങള്‍ തുടങ്ങിയെന്നും തങ്ങളെ മാനസികമായി പീഡിപ്പിച്ച് കേസില്‍ നിന്നും പിന്‍മാറ്റാന്‍ വേണ്ടി ഇല്ലായ്മകള്‍ പറഞ്ഞ് കുടുംബാംഗങ്ങളെ ചവിട്ടിമെതിക്കുകയാണ് ഇക്കൂട്ടരെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ രാമകൃഷ്ണന്‍ പറയുന്നു.ഈ അന്വേഷണത്തിലൂടെയുള്ള എന്റെ യാത്രയില്‍ ഞാന്‍ ഇല്ലാതായാല്‍ കൂടി ഈ കേസ് തേഞ്ഞുമാഞ്ഞ് പോകാതെ നിങ്ങള്‍ നോക്കണം സത്യം ജയിക്കണം. അദ്ദേഹം ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

സ്വന്തം ചേട്ടന്റെ മരണകാരണം അന്വേഷിച്ചിറങ്ങിയ അനിയനും കുടുംബത്തിനും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ കഴുകന്‍മാര്‍ക്ക് കൊത്തിത്തിന്നാന്‍ എന്റെ ശവമാണ് വേണ്ടതെങ്കില്‍ അതും ഞാന്‍ കൊടുക്കാം. മതിയാവോളം ഭക്ഷിക്കട്ടേ എന്നും രാമകൃഷ്ണന്‍ തന്റെ പോസ്റ്റില്‍ പറയുന്നു

Top