മമ്മൂട്ടി തന്റെ ബോട്ടില്‍ കയറേണ്ടെന്ന് ഉണ്ണിമേരി; ഈ ബോട്ടില്‍ തന്നെ കയറും; ഇഷ്ടമില്ലാത്തവര്‍ക്ക് ഇറങ്ങിപോകാമെന്ന് മമ്മൂട്ടി

SOP_Mammootty

മെഗസ്റ്റാര്‍ മമ്മൂട്ടി വലിയ ദേഷ്യക്കാരനും അധികം സംസാരിക്കാത്ത ആളുമാണെന്നുമാണ് പൊതുവെയുള്ള സംസാരം. എന്നാല്‍, മമ്മൂട്ടി മനസില്‍ ഒന്നും വച്ച് സംസാരിക്കാറില്ല. പക്ഷെ, സിനിമയില്‍ വന്ന അഹങ്കാരമല്ല അത്. പണ്ടേ മമ്മൂട്ടിയുടെ പെരുമാറ്റം അങ്ങനെയാണെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നു. ദേഷ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അത് മറക്കും. പഴയ ഒരു സംഭവം പങ്കുവെച്ചാണ് സിദ്ദിഖ് എത്തിയത്.

സിനിമയില്‍ എത്തുന്നതിന് മുമ്പ് മമ്മൂട്ടി ഒരു മിമിക്രി കലാകാരനായിരുന്നു.സംവിധായകന്‍ സിദ്ധിഖും മിമിക്രിയിലൂടെ സിനിമയില്‍ എത്തിയതാണ്. പൊന്നാരി മംഗലത്ത് ഒരു മിമിക്രി പ്രോഗാമിന് സിദ്ദിഖ് പോയപ്പോള്‍ അവിടെ മമ്മൂട്ടിയുടെയും കൂട്ടരുടെയും മിമിക്രി ഉണ്ടായിരുന്നു ഒപ്പം ഉണ്ണി മേരിയുടെ ഡാന്‍സും. അന്ന് ഏറെ ആസ്വാദകരുണ്ടായിരുന്നത് നടി ഉണ്ണി മേരിയുടെ നൃത്തത്തിനാണ്. പൊന്നാരിമംഗലത്തായിരുന്നു പരിപാടി. പരിപാടി കഴിഞ്ഞ് ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്ത് എത്താന്‍ എല്ലാവരും ബോട്ട് ജെട്ടിയില്‍ എത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡാന്‍സ് കഴിഞ്ഞെത്തിയ ഉണ്ണിമേരിയും സംഘവും ബോട്ടില്‍ ഉണ്ട്. എന്നാല്‍ മിമിക്രിക്കാരായ മമ്മൂട്ടിയേയും കൂട്ടുകാരേയും ബോട്ടില്‍ കയറ്റാന്‍ ഉണ്ണിമേരി സമ്മതിച്ചില്ല. തങ്ങള്‍ക്ക് ഒറ്റയ്ക്കു യാത്ര ചെയ്യണം മമ്മൂട്ടിയെ കയറ്റാന്‍ പറ്റില്ല എന്ന് ഉണ്ണിമേരി ആവര്‍ത്തിച്ചു. വിട്ടുകൊടുക്കാന്‍ മമ്മൂട്ടിയും തയാറായില്ല. ഈ ബോട്ടില്‍ തന്നെ യാത്ര ചെയ്യണം എന്നു മമ്മൂട്ടിയും പറഞ്ഞു. അവര്‍ വേണമെങ്കില്‍ അടുത്ത ബോട്ടില്‍ വരട്ടെ എന്നായിരുന്നു മമ്മൂട്ടി. പ്രശ്‌നം തമ്മില്‍ തല്ലിലേക്ക് നീങ്ങുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. ഒടുവില്‍ മമ്മൂട്ടിയേയും ഉണ്ണിമേരിയേയും ഒരോ ബോട്ടില്‍ തന്നെ കരയിലെത്തിച്ചു.

പിന്നീട് ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ ഉണ്ണിമേരി അഭിനയിക്കാനെത്തിയപ്പോള്‍ സിദ്ദിഖ് ഇക്കാര്യം ഓര്‍മിപ്പിച്ചു. അന്നത്തെ മിമിക്രിക്കാരന്‍ മമ്മൂട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ മാപ്പ് പറയണമെന്നായി അവര്‍ക്കെന്നും വഴക്കിട്ടതും ദേഷ്യപ്പെട്ടതുമൊന്നും മനസ്സില്‍ സൂക്ഷിക്കുന്നയാളല്ല മമ്മൂട്ടിയെന്ന് സിദ്ദിഖ് സമാധാനിപ്പിച്ചതോടെയാണ് ഉണ്ണിമേരി അടങ്ങിയതെന്നും സിദ്ദിഖ് ഓര്‍ക്കുന്നു.

മമ്മൂട്ടിയുടെ ദേഷ്യ സ്വഭാവം പ്രകടമാക്കുന്ന നിരവധി വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞദിവസമാണ് സെല്‍ഫിയെടുക്കാനായി തൊളില്‍ കയ്യിട്ട ആരാധകനെ മമ്മൂട്ടി തട്ടിമാറ്റുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ കാറിനെ ലക്ഷ്യമായി നടന്നു നീങ്ങുന്ന മമ്മൂട്ടിക്ക് അരികിലേക്ക് വന്ന് ആരാധകന്‍ തൊളില്‍ കയ്യിട്ടപ്പോള്‍ അയാളെ മെഗാ സ്റ്റാര്‍ തട്ടിമാറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്.വീഡിയോയില്‍ കലിപ്പു ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടി രിക്കുന്നത്. കറുത്ത കൂളിങ് ഗ്ലാസും താടിയുമുണ്ട്. കാര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ വണ്‍ സെല്‍ഫി പ്ലീസ് എന്ന് പറഞ്ഞ് മമ്മൂട്ടിയുടെ തോളത്ത് പിടിക്കുകയാണ് ആരാധകന്‍ ചെയ്തത്. എന്തായാലും ദേഹത്തു തൊട്ടുള്ള ആരാധന വേണ്ടെന്ന കൂട്ടത്തിലാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പരുഷമായി പ്രതികരിച്ചതും.

മുമ്പും മമ്മൂട്ടി ഇത്തരത്തില്‍ രോഷം പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മലപ്പുറത്ത് നടന്ന ഒരു വാഹനപ്രചരണത്തിനിടെ കയ്യില്‍ തൊടാന്‍ ശ്രമിച്ച ആളെ മമ്മൂട്ടി തല്ലിത്തെറിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. മുമ്പ് സ്റ്റേജ് ഷോയിലും മമ്മൂട്ടിക്ക് അനിഷ്ടമായ കാര്യം ചെയ്തപ്പോള്‍ മമ്മൂട്ടി രോഷാകുലനായിട്ടുണ്ട്. അടുത്തകാലത്ത് ബ്രിട്ടനില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍കാന്‍ വേണ്ടി ഭാര്യയെ വേദിയിലേക്ക് ക്ഷണിച്ചതില്‍ മമ്മൂട്ടി ദേഷ്യപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

Top