നടന്റെയും സംവിധായകന്റെയും ലൈംഗിക പീഡനത്തിന് നിന്നു കൊടുക്കേണ്ടി വന്നെന്ന് താന്‍ഡി ന്യൂട്ടണ്‍

c62d0e34e1fb88ad9a0b3ce82c5e4dfc

ഷൂട്ടിംഗിനിടെ നടനും സംവിധായകനും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഹോളിവുഡ് നടി താന്‍ഡി ന്യൂട്ടണ്‍. സിനിമയ്ക്കുവേണ്ടി തനിക്ക് ഇവരുടെ മുന്നില്‍ ലൈംഗിക പീഡനത്തിന് നിന്നു കൊടുക്കേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തുന്നു.

സിനിമാ വ്യവസായത്തിന്റെ പ്രധാന പ്രശ്നമാണിതെന്നും താന്‍ഡി പറഞ്ഞു. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് 43കാരിയായ താരത്തിന്റെ വെളിപ്പെടുത്തല്‍. 2000നും 2004നും ഇടയില്‍ ആദ്യ കുട്ടിയെ പ്രസവിച്ചതിന് പിന്നാലെയായിരുന്നു സംഭവം. സഹതാരം ബലാത്സംഗത്തിന് ഒരുങ്ങുകയും വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും താരം ആരോപിച്ചു.

ഓഡിഷന് വിളിച്ച സംവിധായകന്‍ ക്യാമറയ്ക്ക് മുന്നില്‍ അടിവസ്ത്രം ഉയര്‍ത്തി രഹസ്യഭാഗത്ത് സ്പര്‍ശിച്ച് സ്വവര്‍ഗ പ്രണയിയെ പോലെ അഭിനയിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഒരു ചെറിയ കാര്യമല്ലേ എന്നോര്‍ത്ത് ഫീമെയില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് മുന്നില്‍ അക്കാര്യം ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ഒരു നിര്‍മ്മാതാവ് കുടിച്ചു കൂത്താടി അടുത്തെത്തി ഈ ടേപ്പിന്റെ കാര്യത്തില്‍ മോശമായി പെരുമാറിയെന്നും താരം പറഞ്ഞു.

Thandie-Newton

സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ താന്‍ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും താന്‍ഡി പറഞ്ഞു. അതേസമയം, തന്നെ ലൈംഗികമായി ഉപയോഗിച്ച നടന്റെയോ സംവിധായകന്റെയോ പേര് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. മിഷന്‍ ഇംപോസിബിള്‍2, ക്രാഷ്, ദ പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയാണ് താന്‍ഡി.

Top