പള്ളിമേടയില്‍ പേണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ഏഡ്‌വിന്‍ ഫിഗരസ് ഒന്നാം പ്രതി;കുറ്റം ഒളിപ്പിച്ച ഡോക്ടര്‍ രണ്ടാം പ്രതി,നാടിനെ അപമാനത്തിലാക്കിയ പീഡനക്കേസില്‍ കുറ്റപത്രമായി.

കൊച്ചി:പുത്തന്‍വേലിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗരിസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് ഇത്. ഇന്ത്യന്‍ ശിക്ഷാനിയമം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരം ബലാത്സംഗം, നിരവധി പ്രാവശ്യം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക, ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക തുടങ്ങിയ വകുപ്പുകളിലുള്ള കുറ്റങ്ങള്‍ ഒന്നാം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സി.ഐ വിശാല്‍ ജോണ്‍സനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വടക്കേക്കര പറങ്കിനാട്ടിയ കുരിശു പള്ളിയിലെ വികാരിയായിരുന്ന തൃശ്ശൂര്‍ പൂമംഗലം അരീപ്പാലം പതിശ്ശേരി വീട്ടില്‍ എഡ്വിന്‍ ഫിഗരിസ് (41), സഹോദരന്‍ സിര്‍വസ്റ്റര്‍ ഫിഗറസ്, ബന്ധുക്കളായ ബെന്‍ഗ്യാരന്‍ ഫിഗറസ് (22), സ്റ്റാന്‍ലി ഫിഗറസ് (54) എന്നിവരാണ് ഒന്നും രണ്ടും മൂന്നും അഞ്ചും പ്രതികള്‍. മാള കളരിക്കല്‍ വീട്ടില്‍ ഡോ. അജിത (22), ക്ലാരന്‍സ് ഡിക്കോത്ത (62) എന്നിവര്‍ നാലും ആറും പ്രതികളാണ്. ചികിത്സ തേടിയ പെണ്‍കുട്ടിയുടെ പീഡനവിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവെക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തതാണ് ഡോ. അജിതയ്‌ക്കെതിരായ കുറ്റം. ഒന്നാം പ്രതിയെ സംരക്ഷിക്കുകയും രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിക്കുകയും ചെയ്തതാണ് മറ്റു പ്രതികളുടെ കുറ്റം.

മാര്‍ച്ച് 29ന് 14കാരിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. പരിശോധനയില്‍ പീഡനം നടന്നതായി മനസിലായെങ്കിലും, അജിത പൊലീസില്‍ വിവരം അറിയിച്ചില്ല. ഡോക്ടറെ പരിശോധനയ്ക്കായി സമീപിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വീട്ടില്‍ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടര്‍ നല്‍കിയ ഗര്‍ഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നല്‍കിയെന്ന് അമ്മ പുത്തന്‍വേലിക്കര പൊലീസിന് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നുണ്ട്. പക്ഷെ പീഡന വിവരം ഡോക്ടര്‍ പൊലീസിനെ അറിയിച്ചില്ല. പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് ചേര്‍ത്താണ് ഡോക്ടര്‍ക്കെതിരെ കേസ്.

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നല്‍കിയിട്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഓശാന ഞായറിന് തലേദിവസം കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകളെ കാണാഞ്ഞ് തിരിച്ചു പള്ളിയിലേക്ക് തന്നെ മടങ്ങിയ അമ്മയോട് ആദ്യം കൂട്ടുകാരിയുടെ വീട്ടില്‍ പോയെന്ന് നുണ പറഞ്ഞ പെണ്‍കുട്ടി പിന്നീട് പീഡനവിവരം പറയുകയായിരുന്നു. പിറ്റേദിവസം മാതാപിതാക്കള്‍ പെണ്‍കുട്ടിയെ പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി. ഈ ഡോക്ടര്‍ കാര്യങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും നിയമപരമായ നടപടിയൊന്നും എടുത്തില്ല.

ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കുകീഴിലെ പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന എഡ്വിന്‍ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കല്‍സുകാരിയെ കഴിഞ്ഞ ജനുവരി മുതല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാര്‍ജയില്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിന്‍ ഫിഗരസിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിന്‍ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാര്‍ജയില്‍നിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹര്‍ജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടര്‍ന്ന് കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാല്‍ ഇയാള്‍ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹര്‍ജികളുമായി കോടതിയിലെത്തിയത്. അതും തള്ളിയതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാള്‍ തന്റെ ഒന്‍പതാം കല്‍സുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദര്‍ എഡ്വിന്‍ മുങ്ങി. ഏപ്രില്‍ ഒന്നിന് പെണ്‍കുട്ടിയുടെ മാതാവ് പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കി. അന്നു തന്നെ കേസ്സെടുക്കകയും പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങിക്കഴിഞ്ഞു.

ജനുവരി മാസം മുതല്‍ പല തവണ പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പീഡനവിവരം പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോള്‍ മുതല്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. പരാതിക്കാരെ പിന്‍വലിക്കാനും നീക്കമുണ്ടായി. എന്നാല്‍ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന്‍ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര്‍ വിവരം അറിഞ്ഞത്.

പരാതി നല്‍കുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കില്‍ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തില്‍പ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തില്‍ പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവര്‍ക്ക് പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. ലത്തീന്‍ സഭയുടെ കീഴിലാണ് കുരിശ് ലൂര്‍ദ് മാതാ പള്ളി. ജനുവരി മാസത്തില്‍ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയില്‍ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തില്‍ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

പരാതി രേഖാമൂലം പൊലീസില്‍ എത്തുന്നതിനു മുന്‍പുതന്നെ ഈ വിവരം പള്ളി അധികൃതര്‍ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയില്‍നിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.

Top