ദാരിദ്ര്യം വന്നാല്‍ ആരെങ്കിലും ഈ ക്രൂരത കാണിക്കുമോ? അരിയും പഞ്ചസാരയും വാങ്ങിക്കാന്‍ ആറുവയസ്സുള്ള മകളെ അച്ഛന്‍ 55കാരനു വിവാഹം ചെയ്തു കൊടുത്തു

Child-Marriage

ഗോര്‍: രക്ഷിതാക്കള്‍ മക്കളോട് കാണിക്കുന്ന ക്രൂരത അതിരുകടക്കുകയാണ്. പണം ലഭിക്കാന്‍ സ്വന്തം മകളെ വില്‍ക്കുന്ന യുവാവിനെ പിതാവെന്ന് വിളിക്കാന്‍ പറ്റുമോ? അരിയും പഞ്ചസാരയും വാങ്ങിക്കാന്‍ ആറുവയസ്സുള്ള മകളെ 55കാരനു വിവാഹം ചെയ്തു കൊടുത്തൊരു അച്ഛന്റെ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചു.

അഫ്ഗാനിസ്താനിലാണ് സംഭവം നടക്കുന്നത്. വിവാഹത്തിനു പ്രതിഫലമായി വരനില്‍ നിന്നും അരിയും പഞ്ചസാരയും ഒരു ആട്ടിന്‍കുട്ടിയെയും വാങ്ങി. കുട്ടിയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ വിവരം പുറംലോകം അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ ബന്ധുവിന്റെ പരാതിയില്‍ വരനും വധുവിന്റെ പിതാവും അറസ്റ്റിലാവുകയും ചെയ്തു. ആറ് വയസുകാരി തന്റെ ഭാര്യയാണെന്നും അവളുടെ പിതാവ് അവളെ തനിക്ക് തന്നതാണെന്നും അബ്ദുള്‍ കരീം പറഞ്ഞിരുന്നുവെന്നാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ബന്ധു വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് താനും സുഹൃത്തും കൂടി ഗോര്‍ പ്രവിശ്യയിലെ വുമണ്‍സ് റൈറ്റ്സ് ബ്യൂറോയെ സമീപിക്കുകയായിരുന്നുവെന്നും ബന്ധു പറയുന്നു. ഫൂട്ടേജ് ന്യൂസ് സൈറ്റായ ദി ഒബ്സേര്‍വേര്‍സ് ഇതിലെ ചില ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

കടുത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നതിനാല്‍ ഈ വിവാഹം ഒരു ആശ്വാസമാകുകയും പ്രലോഭനങ്ങളില്‍ താനറിയാതെ വീഴുകയായിരുന്നെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. ഗാരിബ്ഗോള്‍ എന്നറിയപ്പെടുന്ന തന്റെ മകള്‍ക്ക് 18 വയസ് തികയുന്നത് വരെ അവളെ ലൈംഗികമായി ഉപയോഗിക്കില്ലെന്ന് ഭര്‍ത്താവ് തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. എന്നാല്‍ അബ്ദുള്‍ കരീം ഈ ആറ് വയസുകാരിയെ രാത്രിയില്‍ വിവസ്ത്രയാക്കിയിരുന്നുവെന്നാണ് വിവാഹത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ബന്ധു ആരോപിക്കുന്നത്.

വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ അബ്ദുള്‍ കരീം ഗോര്‍ പ്രവിശ്യയിലെ ഫിറോസ്‌കോഹിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ വിവാഹമോചനം ചെയ്യിക്കാനും കുട്ടിയുടെ പിതാവിന് അവളുടെ മേലുളള പിതാവെന്ന നിലയിലുള്ള അവകാശങ്ങള്‍ നീക്കം ചെയ്യാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്ന് വുമണ്‍സ് റൈറ്റ്സ് ബ്യൂറോ പറഞ്ഞു. ഇപ്പോള്‍ ആറുവയസ്സുകാരി പെണ്‍കുട്ടി അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.

Top