കല്യാണം കഴിച്ചതിന്റെ സന്തോഷം; മുണ്ടഴിച്ച് ഡാന്‍സ് കളിച്ച് ചെറുക്കന്‍, മുഖം പൊത്തി പെണ്ണും

കല്യാണത്തിന് ഡാന്‍സ് കളിക്കുന്നത് തെറ്റായ കാര്യമല്ല..സന്തോഷത്തിനായി ഇപ്പോള്‍ നിരവധി പേരാണ് കല്യാണദിവസം കൂട്ടുകാരുമൊത്തും വധുവുമൊത്തും ഡാന്‍സ് കളിക്കുന്നത്. പക്ഷേ ഉടുത്തിരുന്ന മുണ്ടും ഷര്‍ട്ടുമൊക്കെ അഴിച്ചാണ് ഡാന്‍സെങ്കിലോ? അതും നടുറോഡില്‍…അത് കുറച്ച് കടന്ന കൈയ്യായി പോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും പറയുന്നത്. എന്തായാലും വീഡിയോ വൈറലാണ്.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടുകാര്‍ ‘അലങ്കരിച്ച’ പെട്ടിഓട്ടോയിലാണ് വരനും വധുവും പോയത്. അപ്പോഴാണ് വസ്ത്രം ഊരി വരന്‍ ആടിത്തിമിര്‍ത്തത്. ഇത് കണ്ട് വധു മുഖംപൊത്തി. കണ്ടുനിന്ന കൂട്ടുകാരും ഞെട്ടി. കെട്ടിയവന്റെ ഡാന്‍സ് കണ്ട് ഭാര്യ മുഖം പൊത്തി. ആദ്യം ഷര്‍ട്ടും പിന്നീട് മുണ്ടും ഊരിമാറ്റിയായിരുന്നു വരന്റെ പ്രകടനം. കൂട്ടുകാര്‍ ആര്‍പ്പുവിളിക്കുന്നുണ്ടെങ്കിലും കൂട്ടുകാരന്റെ അമിതാവേശം അവരെയും ഞെട്ടിച്ചു. അളിയാ മുണ്ടെടുത്ത് ഉടുക്കടാ എന്ന് കൂട്ടുകാര്‍ വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ആടിത്തിമിര്‍ക്കുകയാണ് മണവാളന്‍.

Top