രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണ്, പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് നടി ഷെര്‍ലിന്‍ ചോപ്ര

വിവാദ പ്രസ്താവനകളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി ഷെര്‍ലിന്‍ ചോപ്ര.

രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം? രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നായിരുന്നു ഷെര്‍ലിന്റെ മറുപടി. ”തീര്‍ച്ചയായും, എന്നാല്‍ വിവാഹശേഷം എന്റെ കുടുംബപ്പേര് മാറ്റില്ല, ചോപ്രയായിതന്നെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്തതും എം.പി സ്ഥാനം തിരികെ ലഭിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയതുമെല്ലാം സജീവ ചര്‍ച്ചയിലിരിക്കെയാണ് നടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. എന്തായാലും വിവാഹക്കാര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി ഇനിയും മനസുതുറന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top