നടി ഷീല കൗര്‍ വിവാഹിതയായി, ബിസ്‌നസുകാരനെ വരനാക്കി താരം, വിവാഹഫോട്ടോകള്‍ കാണാം

തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി. ബിസ്‌നസുകാരനാണ് ഷീലയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച താരമാണ് ഷീല കൗര്‍. ബുധനാഴ്ചയാണ് വിവാഹം നടന്നത്. കൊറോണ ഭീതിയുള്ളതുകൊണ്ടുതന്നെ ചെറിയ രീതിയിലാണ് വിവാഹം നടന്നത്.

ബിസ്‌നസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വരന്‍. ചെന്നൈയില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയവിവാഹമല്ല, വീട്ടുകാര്‍ കണ്ടെത്തിയ വരനാണ് ഷീലയുടെ ജീവിതത്തിലേക്കെത്തിയത്. 30 വയസുകാരിയാണ് ഷീല. 2006 ല്‍ തെലുങ്കിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്.

2018 ല്‍ അര്‍ജുന്‍ ആര്യയുടെ കൂടെയാണ് അവസാനമായി അഭിനയിച്ചത്. അല്ലു അര്‍ജുന്റെ നായികയായി അഭിനയിച്ച താരമാണ് ഷീല കൗര്‍. മലയാളത്തില്‍ ജയറാം നായകനായ മേക്കപ്പ് മാനില്‍ ഷീലയാണ് നായിക.

Top