എന്റെ വീട്ടിലെ കാര്യത്തില്‍ ആരും ഇടപ്പെടണ്ട; മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെയെന്നു ചോദിച്ചതിന് ദിലീപ് പറഞ്ഞതിങ്ങനെ

hqdefault

മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ഇരുവരും ഒന്നിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഈ ആഗ്രഹം ഒരു വീട്ടമ്മ ദിലീപിനോട് പ്രകടിപ്പിക്കുകയുണ്ടായി. മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയില്‍ വെച്ച് വീട്ടമ്മ ചോദിച്ച ചോദ്യത്തിന് ദിലീപ് നല്ലൊരു മറുപടിയും കൊടുത്തു.

അവതാരിക പേളിമാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ചോദിച്ചത് ഇങ്ങനെ. ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ? ചോദ്യം കേട്ട് അക്ഷമനായി ദിലീപ് നല്‍കിയ മറുപടി ഇങ്ങനെ. ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ. അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തിലും എന്തിന് ഇടപെടുന്നു, ഇതായിരുന്നു ദിലീപിന്റെ മറുപടി.

മഞ്ജു വാര്യരും വിവാഹിതരായത്. 2014 ജൂലായ് 24നാണ് വിവാഹമോചനത്തിനായി ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. വിവാഹമോചനത്തിന് മുന്‍പ് രണ്ടു വര്‍ഷത്തോളം ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ കോടതി ഇവര്‍ക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Top