ഒരു സിനിമയ്ക്ക് മൂന്ന് കോടി പ്രതിഫലം! യേശുദാസിന്റെ കുടുംബവീട് സ്വന്തമാക്കി ദിലീപ്; ആകെ ആസ്തി 600 കോടി!

മലയാളികള്‍ ജനപ്രിയ നായകന്‍ എന്ന വിശേഷണം നല്‍കിയിട്ടുള്ള ഒരോയൊരു നടനാണ് ദിലീപ്. കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. മലയാളത്തിലെ മുന്‍നിര നടനും, നിര്‍മാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്. അഭിനയിച്ച സിനിമകളില്‍ പകുതിയിലധികം ചിത്രങ്ങളും സാമ്പത്തിക വിജയം നേടി എന്നതാണ് ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായത്.

മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ദിലീപ്. ഒരു സിനിമയ്ക്ക് കുറഞ്ഞത് മൂന്ന് കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ നിന്നുള്ള സമ്പാദ്യത്തിന് പുറമെ ബിസിനസുകളും ഉണ്ട് നടന്. ദിലീപും, പ്രിയസുഹൃത്ത് നാദിര്‍ഷായും ചേര്‍ന്ന് കൊച്ചിയിലാരംഭിച്ച ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് വലിയ വിജയമായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ കോഴിക്കോട്, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ശാഖകളുണ്ട്. ഇതിനു പുറമെ മലയാളത്തിന്റെ ഗന്ധര്‍വ ഗായകന്‍ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും നടന്‍ ആരംഭിച്ചിരുന്നു. ഡി സിനിമാസ് എന്ന പേരില്‍ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോഷെ കെയിന്‍, പോഷെ പനമേര, ബിഎംഡബ്ല്യു എക്‌സ്6, ബിഎംഡബ്ല്യു 7, ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍, മകള്‍ മീനാക്ഷിക്കായി വാങ്ങിയ മിനി കൂപ്പര്‍ എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയൊരു നിര തന്നെ താരത്തിന് സ്വന്തമായുണ്ട്. നടനായും നിര്‍മാതാവായും ബിസിനസുകാരനായുമെല്ലാം തിളങ്ങി നില്‍ക്കുന്ന ദിലീപിന്റെ യഥാര്‍ത്ഥ ആസ്തി എത്രയെന്ന് മുന്‍നിര മാധ്യമങ്ങള്‍ക്ക് പോലും സംശയമായി അവശേഷിക്കുന്ന ഒന്നാണ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ അടക്കം 600 കോടി രൂപയുടെ ആസ്തിക്കുടമയാണ് ദിലീപ് എന്നാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ദിലീപോ നടനുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മീനാക്ഷി, മഹാലക്ഷ്മി എന്നിങ്ങനെ രണ്ടു മക്കളാണ് ദിലീപിന് ഉള്ളത്.

Top