പോയ ഇമേജ് തിരികെപ്പിടിക്കാന്‍ താരസംഘടന; ആക്രമിക്കപ്പെട്ട നടിയെ തിരികെയെത്തിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതും പിന്നാലെ ദിലീപിന് പിന്തുണച്ച് നിലപാടുകള്‍ കൈക്കൊണ്ട് താര സംഘടന അമ്മ രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു. സ്ത്രീകള്‍ക്ക് വിരുദ്ധമായ നിലപാട് കൈക്കൊള്ളുന്ന സംഘടനയാണ് അമ്മ എന്ന് പരക്കെ അഭിപ്രായവും ഉയര്‍ന്നു വന്നു. ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം നടത്തിയതും അമ്മ മറുപടി നല്‍കിയതുമെല്ലാം സ്ഥിതി വഷളാക്കിയിരുന്നു.

ഇപ്പോഴിതാ നഷ്ടപ്പെട്ട ഇമേജ് തിരികെ കൊണ്ടുവരാന്‍ അമ്മ ശ്രമിക്കുന്നു. ഇതിനായി ആക്രമിക്കപ്പെട്ട നടിയെ തിരികെ കൊണ്ടുവരാനാണ് അമ്മ നേതൃത്വം ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ദിലീപ് വിഷയത്തിലുണ്ടായ ചീത്തപ്പേര് കഴുകിക്കളയാനുളള പുതിയ നീക്കത്തിലാണ് അമ്മ എന്നാണ് സൂചന. ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് ശ്രമം. നടി രാജി വെച്ചത് ദിലീപ് പ്രശ്നത്തിലാണ്. എന്നാല്‍ ആ ദിലീപ് ഇന്ന് സംഘടനയ്ക്ക് പുറത്താണ്. അപ്പോള്‍ നടിക്ക് തിരികെ വരാന്‍ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അമ്മയിലെ പൊതുവികാരം എന്നാണ് സൂചന.
നടിയുടെ തിരിച്ച് വരവ് സംബന്ധിച്ച വിഷയം അമ്മ എക്സിക്യൂട്ടീവില്‍ നേരത്തെ അവതരിപ്പിക്കുകയും പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കമുളളവര്‍ അംഗീകരിക്കുകയും ചെയ്തതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇനി ജനുവരിയിലാണ് അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുക. ഈ യോഗത്തില്‍ നടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top