ദിലീപിന്റെ യുഎസ് ടൂര്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങുന്നു; നടി നമിത പ്രമോദിന്റെ പ്രതിഷേധ പരാമര്‍ശത്തിനുള്ള കാരണം തേടി ആരാധകര്‍

വലിയ വിവാദങ്ങളോടെയാണ് നടന്‍ ദിലീപിന്റെ യുഎസ് ടൂര്‍ തുടങ്ങിയത്. അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ ദിലീപിനെതിരെ പ്രതിഷേധിക്കുകയും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ദിലീപ് ഇതിന് മറുപടിയുമായി എത്തുകയും ചെയ്തിരുന്നു. കാവ്യ മാധവനും മകള്‍ കല്യാണിക്കും ഒപ്പമാണ് ഷോയ്ക്കായി ദിലീപും സംഘവും പുറപ്പെട്ടത്.

അമേരിക്കയിലെമ്പാടും വലിയ സ്വീകരണം ഷോയ്ക്ക് ലഭിച്ചെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ കല്ലുകടിയായിരിക്കുകയാണ് ഷോയുടെ ഭാഗമായിരുന്ന നടി നമിത പ്രമോദിന്റെ ഒരു പരാമര്‍ശം.

അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരു ചാനലില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് നമിത പരാമര്‍ശം നടത്തിയത്. ”യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസിലാക്കാന്‍ കഴിഞ്ഞു” എന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് നമിത ഉദ്ദേശിച്ചത് എന്താണെന്ന തിരച്ചിലിലാണ് ആരാധകരും സിനിമാ പ്രേമികളും

Top