ദിലീപിനും മഞ്ജുവിനുമിടയിലെ മഞ്ഞുരുകുന്നോ? ദിലീപിന്റെ പരാമര്‍ശത്തില്‍ നിന്നും ആരാധകര്‍ ഊഹിക്കുന്നത്

മലയാളത്തിലെ പ്രമുഖ താരജോഡികളായിരുന്നു പിന്നീട് വേര്‍പിരിഞ്ഞ മഞ്ജു വാര്യരും ദിലീപും. പരസ്പരം അടുക്കാനാകാത്ത നിലയില്‍ അകന്നുപോയവരായാണ് ഇവരെ ജനം കാണുന്നത്. പരസ്പരം ശീതയുദ്ധം നടത്തുന്നവരായും ദിലീപ് മഞ്ജുവാര്യര്‍ ജോഡികളെ കാണുന്നവരുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് ഉണ്ടായതിന് ശേഷം ഇവരുടെ ഇടയില്‍ വലിയ പ്രശ്‌നങ്ങളുണ്ട് എന്നാണ് ജനം കരുതുന്നത്. എന്നാല്‍ ഈ ധാരണകളെ ആകെ മാറ്റിമറിച്ചിരിക്കുകയാണ് ദിലീപ്.

അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മഞ്ജു വാര്യരെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. തന്റെ സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറിയ താരങ്ങളെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു അദ്ദേഹം മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞത്. മഞ്ജുവിനോട് താരത്തിന് ശത്രുതയില്ലെന്നും ഇപ്പോഴും സ്നേഹമാണെന്നുമായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

ബാലതാരമായി ദിലീപിനൊപ്പമെത്തി പിന്നീട് അദ്ദേഹത്തിന്റെ തന്നെ നായികയായി മാറിയ താരം വരെ മലയാളത്തിലുണ്ട്. ജനപ്രിയ നായകനൊപ്പമുള്ള തുടക്കം പൊതുവെ രാശിയുള്ളതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. തന്നോടൊപ്പം ചെറിയ പ്രായത്തില്‍ നായികയായി അരങ്ങേറിയ താരങ്ങളെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു ദിലീപ് മഞ്ജു വാര്യരുടെ പേരും പരാമര്‍ശിച്ചത്. ഇപ്പോഴും താരത്തോട് സ്‌നേഹമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സീ കേരളം ചാനല്‍ പരിപാടിക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Top