ഇനിയുള്ള അഞ്ച് വര്‍ഷം പ്രതീക്ഷയും ആശ്വാസവുമായി മാറണം; മഞ്ജുവിന് പിണറായിയോട് പറയാനുള്ളത്

MANJU_GH6BILQCG

പിണറായി വിജയന് അടുത്ത മുഖ്യമന്ത്രിയാകുന്നുവെന്ന വാര്‍ത്ത വന്നതോടെ പലര്‍ക്കും പിണറായിയോട് കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ചോദ്യം മാത്രമല്ല ചില ഉപദേശങ്ങളുമുണ്ട്. ചലച്ചിത്ര രംഗത്തുനിന്ന് പ്രശസ്ത താരം മഞ്ജു വാര്യര്‍ക്കും പിണറായിയോട് ചിലത് പറയാനുണ്ട്. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആദ്യം മഞ്ജുവിന് പറയാനുള്ളത്.

സ്ത്രീ സുരക്ഷ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവുമായി മാറണമെന്നും മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അങ്ങേയറ്റം സാധാരണമായ ഏറ്റവും വലിയ പ്രത്യയശാസ്ത്ര പാഠശാലയായി മാറിയ ജീവിതസാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്ന പിണറായിക്ക് ഈ പ്രശ്നം നന്നായി ഉള്‍ക്കൊള്ളാനാകുമെന്ന് ഉറപ്പുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പകല്‍ ഇറങ്ങി നടക്കാനും രാത്രി ഉറങ്ങിക്കിടക്കാനും സ്ത്രീകള്‍ പേടിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലായിടത്തുമുള്ള സ്ത്രീകളുടെ അരക്ഷിതബോധം ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെയും ആകുലത ആകുന്നുവെന്നും മഞ്ജു പറഞ്ഞു.

Top