ഇറുകിയതും ഗ്ലാമറസുമായ വസ്ത്രങ്ങള്‍ ധരിച്ച് ശ്രീദേവി; കിം കര്‍ദാഷിയാനാകാന്‍ ശ്രമിക്കുകയാണോയെന്ന് സോഷ്യല്‍മീഡിയ

sridevi

ശക്തമായ കഥാപാത്രങ്ങളിലൂടെ പണ്ട് തിളങ്ങി നിന്ന താരമായിരുന്നു ശ്രീദേവി. അശ്ലീല വേഷങ്ങളിലൊന്നും ശ്രീദേവി പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ശ്രീദേവി ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടത്. നല്ലൊരു അമ്മ വേഷമാണ് ശ്രീദേവി കൈകാര്യം ചെയ്തത്. എന്നാല്‍, ശ്രീദേവിയുടെ ഇപ്പോഴത്തെ വേഷവും രൂപവും കണ്ടാല്‍ പെട്ടെന്ന് ആര്‍ക്കും മനസിലാകില്ല.

ശ്രീദേവിയുടെ വേഷം കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടിയിരിക്കുകയാണ്. സൂപ്പര്‍നായിക ശ്രീദേവി ഇന്ത്യയുടെ കിം കര്‍ദാഷിയാനായി മാറുകയാണോ എന്നാണ് ചോദ്യം. ഇറുകിയതും ഗ്ളാമറസുമായ വസ്ത്രങ്ങള്‍ ധരിച്ചാണ് ശ്രീദേവിയുടെ നടപ്പ്. അടുത്തിടെ പങ്കാളി ബോണി കപൂറിനൊപ്പം താരം അഴകളവുകള്‍ തുറന്നു കാട്ടുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീരവടിവുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെടുന്ന രീതിയിലുള്ള ടോപ്പും ബ്രൗണ്‍ നിറത്തിലുള്ള ജീന്‍സും ധരിച്ചായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറം ചാര്‍ത്തിയ നഖവും കറുത്ത മുടിയും കറുത്ത സണ്‍ഗ്ളാസുമൊക്കെയായി ഇന്ത്യയിലെ സകല തലമുറയിലെ പുരുഷകേസരികളെയും ഇളക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രത്യക്ഷപ്പെടലെന്നും പറയാന്‍ ഗോസിപ്പ് മാധ്യമങ്ങള്‍ മടിക്കുന്നില്ല.

sreedevi

ഭര്‍ത്താവ് ബോണികപൂര്‍ വെറും സാധാരണ വേഷത്തില്‍ എത്തിയപ്പോള്‍ ശ്രീദേവി എല്ലാവരുടേയും കണ്ണു തള്ളിക്കുക തന്നെ ചെയ്തു. കിം കര്‍ദാഷിയാന്‍ ചെല്ലുന്നിടത്ത് എന്ന പോലെ താരത്തെ കാണാന്‍ ആരാധകര്‍ തള്ളിക്കയറിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും നിസ്സഹായരായ അവസ്ഥയില്‍ ആയിരുന്നു. എന്തായിരുന്നാലും ഒന്നു പറയാതെ വയ്യ. പൊതുവേദിയില്‍ ബഹുജന ശ്രദ്ധ എങ്ങിനെ നേടണമെന്ന കാര്യത്തില്‍ നവതലമുറയിലെ നടികള്‍ കണ്ടു പഠിക്കേണ്ട മാതൃകയാണ് ശ്രീദേവി കാട്ടിത്തന്നതെന്ന് വ്യക്തം.

Top