വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിറവയറുമായി ഡിംബിയെത്തി; ദിവ്യ ഗര്‍ഭമാണോയെന്ന് വിമര്‍ശകര്‍; ആഭാസത്തരം നിര്‍ത്തെന്ന് ഭര്‍ത്താവ്

Dimpy-Ganguly

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞ് താന്‍ അമ്മയായ വിവരം അറിയിച്ച മോഡലും നടിയുമായ ഡിംബി ഗാംഗുലിയെ വിമര്‍ശകര്‍ അപമാനിച്ചിരുന്നു. ഇത്ര പെട്ടെന്ന് കുഞ്ഞ് ജനിക്കുന്നതിന്റെ രഹസ്യം തങ്ങള്‍ക്കും പറഞ്ഞു തരൂ എന്നായിരുന്നു വിമര്‍ശനങ്ങള്‍. ദിവ്യ ഗര്‍ഭമാണോയെന്നും പരിഹാസമുണ്ടായിരുന്നു.

കഴിഞ്ഞ നവംബറില്‍ വിവാഹിതയായ ഡിംബിക്ക് എങ്ങനെയാണ് ഇത്രപെട്ടന്ന് കുഞ്ഞ് ജനിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിച്ചിരുന്നു. ഇതിനൊക്കെ ചുട്ട മറുപടിയുമായി ഭര്‍ത്താവ് രോഹിത് റോയി രംഗത്തെത്തി. നിങ്ങളുടെ ആഭാസത്തരം നിര്‍ത്ത്. സ്വന്തം ഭാര്യയെ നോക്കി തെരുവ് പട്ടി കുരച്ചാലും ഒന്നും ചെയ്യാതിരിക്കുന്ന ഭര്‍ത്താക്കന്മാരുള്ള ലോകത്ത് നിന്നാണ് ഇവര്‍ വരുന്നതെന്നും ഞാന്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ആളല്ല. എന്തിനാണ് ഇങ്ങനെയൊരു അഭിപ്രായമെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങള്‍ എന്റെ ഭാര്യയെയും എന്റെ കുഞ്ഞിന്റെ അമ്മയെയുമാണ് പരിഹസിക്കാന്‍ നോക്കിയത്. അവര്‍ക്കാണ് ഈ മറുപടിയെന്നും രോഹിത് കുറിച്ചു. കഴിഞ്ഞ നവംബര്‍ 27നാണ് ഡിംബിയും രോഹിത് റോയിയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഡിംബി ഗര്‍ഭിണിയായെന്നും ഇത് എല്ലാവരില്‍ നിന്നും മറച്ചുവച്ചെന്നും ചിലര്‍ കമന്റുകളില്‍ വിമര്‍ശിക്കുന്നുണ്ട്. വിവാഹത്തിന് മുന്‍പ് ഡിംബി ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ അതിനെന്താ കുഴപ്പമെന്നും ചിലര്‍ ചോദിക്കുന്നു.

Top