സത്യം ജയിച്ചെന്ന് ദിലീപ് ഫാന്‍സ്, ആലുവയിൽ ലഡു വിതരണം, ലഡു മേടിക്കാതെ പോലീസ്

ആലുവ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനും മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ലഡുവിതരണം നടത്തി ദിലീപ് ഫാന്‍സ്. ആലുവയില്‍ ദിലീപിന്റെ വീടിന് സമീപത്താണ് ആരാധകന്‍ ലഡു വിതരണം ചെയ്തത്.

‘സത്യം ജയിച്ചു, ദിലീപേട്ടന് ജാമ്യം കിട്ടി, ദിലീപേട്ടന്‍ നിരപരാധിയാണ്’ എന്നുപറഞ്ഞാണ് ആരാധകന്‍ ലഡു നല്‍കിയത്. ചിലര്‍ ലഡു വാങ്ങി കഴിച്ചെങ്കിലും പോലീസുകാരടക്കം പലരും ലഡ്ഡു വാങ്ങാന്‍ കൂട്ടാക്കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഫ്രോഡാണെന്നും ലഡു വിതരണം ചെയ്തയാള്‍ പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരോടും പന്തയം വെച്ചിരുന്നതായും ആരാധകന്‍ പറഞ്ഞു.

Top