അണ്ഡം ശീതികരിച്ച് സൂക്ഷിച്ചിട്ടുണ്ട്; ഭാവിയില്‍ കുഞ്ഞ് വേണം എന്ന് തോന്നിയാല്‍ ഉപയോഗിക്കാം അല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് കൊടുക്കാനും തയ്യാര്‍; നടി കനി കുസൃതി

ഇത് വരെ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഭാവിയില്‍ എന്നെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ചിന്ത വന്നലോ എന്ന് കരുതി നേരത്തെ അണ്ഡം ശീതികരിച്ചു സൂക്ഷിച്ചിട്ടുണ്ടെന്ന് നടി കനി കുസൃതി. ‘എനിക്ക് ഇപ്പോള്‍ 38 വയസായി. സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കില്‍ അത് ഇപ്പോഴൊക്കെ അല്ലേ സാധിക്കൂ. അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് എഗ്‌സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കിലും ആവശ്യക്കാര്‍ക്ക് കൊടുക്കാനും തയ്യാറാണ്’ കനി വണ്ടര്‍വാള്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫാമിലി എന്നൊരു ഫീല്‍ ഇഷ്ടമാണെങ്കിലും കുഞ്ഞുങ്ങളും ഭര്‍ത്താവുമൊക്കെയായി സ്വന്തമായൊരു കുടുംബം വേണമെന്ന് തോന്നിയിട്ടില്ലെന്നും കനി പറയുന്നു. ‘മാനസികമായും സാമ്പത്തികമായും തയ്യാറാണെങ്കില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് ഭാവിയില്‍ ചിലപ്പോള്‍ എനിക്ക് തോന്നാം. എന്നാല്‍ കുട്ടിയെ വളര്‍ത്തുകയാണെങ്കില്‍ അത് സിംഗിള്‍ മദറായി മുന്നോട്ടു പോകാനാണ് താല്‍പര്യമെന്നും കനി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top