നന്മയുടെ..നിറവിന്റെ അരുണോദയങ്ങള്‍ക്കായി കേരളം കാത്തിരിക്കുന്നു; വിജയന്‍ സാറിന് ആശംസകളുമായി കാവ്യാമാധവന്‍

18tvm_kavya

പുതിയ സര്‍ക്കാരിന് ചലച്ചിത്ര രംഗത്തുനിന്നുള്ള പ്രമുഖര്‍ ആശംസകളുമായെത്തി. കാവ്യാമാധവനാണ് പിണറായിക്ക് ആശംസ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. നന്മയുടെ നിറവിന്റെ അരുണോദയങ്ങള്‍ക്കായി കേരളം കാത്തിരിക്കുകയാണെന്ന് കാവ്യ കുറിച്ചു.

പിണറായി വിജയന് അഭിനന്ദനവും ഒപ്പം ആശംസയും നല്‍കി. പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തില്‍ നല്ല കാര്യങ്ങള്‍ ഒരുപാടുണ്ടാകുമെന്ന പ്രതീക്ഷ കാവ്യ പങ്കുവയ്ക്കുന്നു. കേരളം കാത്തിരിക്കുന്നു, എല്ലാം ശരിയാകുന്ന നാളുകള്‍ക്കായി എന്ന് കാവ്യ കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ. സെക്രട്ടേറിയറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണ് അധികാരമേല്‍ക്കുന്നത്.

Top