പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് ബിനാമി പേരില്‍ ഭൂമി; അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ്.

പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ ബിനാമി പേരില്‍ ഭൂമി കൈക്കലാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്മെന്റ് അന്വേഷണം ആരംഭിച്ചു. മന്ത്രിസഭയിലെ പ്രമുഖരായ രണ്ട് സിപിഎം മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിരമിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനായി മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി സ്വന്തമാക്കിയെന്ന പരാതിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചത്.

പരാതിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണം. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് അഴിമതിയ്ക്കും പുറമേ വരുന്ന പുതിയ കേസ് സര്‍ക്കാരിനെ ആകെ വെട്ടിലാക്കും. സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ അഴിമതി ആരോപണങ്ങളെയും അന്വേഷണങ്ങളെയും വികസനം തടയാനുള്ള ശ്രമമെന്ന നിലയിലാണ് സര്‍ക്കാര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ ഈ ഭൂമി വിവാദം അത്തരം പ്രതിരോധങ്ങളെയും ദുര്‍ബലമാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ വികസനം തടയാന്‍ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമം നടക്കുന്നെന്ന വിമര്‍ശനമാണ് ഇഡിയുടെ ഇടപെടലിനതിരെ ഉയര്‍ത്തിയിരുന്നത്. ഇത്തരത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീളുന്നത്. ഇത് ബി.ജെ.പിയും പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ മറ്റൊരു കോളിളക്കത്തിന് വഴി തുറക്കും.

അന്വേഷണ പരിധിയില്‍ നില്‍ക്കുന്ന ഒരു മന്ത്രി, ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു. കണ്ണൂര്‍ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്തേക്കും. സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇ.ഡി ശേഖരിക്കുകയാണ്.

Top