മുഖ്യമന്ത്രിക്ക് എതിരെ ഗണേഷ്‌കുമാർ ?ഗണേഷ്കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു.കോടതി വിധിക്കും മുമ്പ് ദിലീപ് കുറ്റവാളിയല്ലെന്നും ഗണേഷ് കുമാർ”

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ പിന്തുണച്ച് നടനും എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ രംഗത്ത്. കെ.ബി.ഗണേഷ്കുമാർ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. ഉച്ചയ്ക്ക് 12.15 ഓടെയാണ് ഗഷേണ് ജയിലിലെത്തിയത്. തിരുവോണ ദിവസം നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.കാവ്യാ മാധവനും മകൾ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിർഷയും ദിലീപിനെ കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദർശിച്ചിരുന്നു. പിന്നാലെ സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോണ്‍, ഹരീശ്രീ അശോകൻ എന്നിവരും ദിലീപിനെ ജയിലിലെത്തി കണ്ടു. ദിലീപിന്‍റെ സഹായം സ്വീകരിച്ചവർ ആപത്ത് കാലത്ത് കൈവിടരുതെന്ന് ഗണേഷ്കുമാർ പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് പറയുന്നത് വരെ ദിലീപ് നിരപരാധിയാണ്. സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു.ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം– ആലുവ ജയിലിൽ ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാർ പറഞ്ഞു.നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. എംഎൽഎ എന്ന നിലയിലല്ല ദിലീപിനെ കാണാനാത്തിയത്, ഒരു സുഹൃത്ത് എന്ന നിലയിലാണ് എത്തിയതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.MUKESH AND GANESH MLA SHOUT

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടൻ സുധീർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടു. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളിൽ വച്ച് ദിലീപും സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.തിരുവോണ നാളിൽ നടൻ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിയിലെത്തി സന്ദർശിച്ചിരുന്നു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് തിരുവോണ നാളിലും ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വർഷവും ദിലീപിന് ഓണക്കോടി നൽകുന്ന പതിവുണ്ടെന്നും ഈ വർഷവും അതു തുടരാനാണ് സന്ദർശനമെന്നും ജയറാം വ്യക്തമാക്കി.

ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.നേരത്തെ, ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ജയിലിൽ എത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായും ജയിലിലെത്തി നടനെ കണ്ടിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.പോലീസ് അന്യോഷണം ശരിയല്ല എന്ന വാദത്തിലൂടെ മുഖ്യമന്ത്രി പിണറായിക്ക് എതിരെയുള്ള നീക്കമാണിതെന്നും വിലയിരുത്തുന്നു .മുഖ്യമന്ത്രിയെ എടുത്ത് പരാമർശിച്ചതിന്റെ ലക്ഷ്യവും ഇതുതന്നെയാണ് .

Top