ആദിവാസി പെണ്‍കുട്ടിയ്ക്ക് നേരെ സിപിഎം പ്രവര്‍ത്തകന്റെ പീഡന ശ്രമം; നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു

കണ്ണമം: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ കണ്ണവത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മഹേഷ് പണിക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. പൂജക്കായി വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. ഇയാള്‍ക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രത്യേക പൂജയ്ക്കായി എത്തിയതായിരുന്നു മഹേഷും സംഘവും. പൂജയ്ക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെയ്ക്കുകയും വീട്ടുകാരും നാട്ടുകാരും ഓടിയെത്തുകയുമായിരുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന മര്‍ദ്ദിച്ച് പോലീസിന് കൈമാറുകയായിരുന്നു.

നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടന്ന് പരിക്കേറ്റ മഹേഷിനെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ പോക്സോനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെറുവാഞ്ചേരി സ്വദേശിയായ മഹേഷ് സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാള്‍.

Top