കുങ്ഫു പഠനം തുണയായി: പീഡിപ്പിക്കാന്‍ ശ്രമിച്ചവനെ പെണ്‍കുട്ടി അടിച്ചുവീഴ്ത്തി

സ്വയരക്ഷക്കായി കരാട്ടേ പോലുള്ള ആയോധനകലകള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന ആവശ്യം സമൂഹത്തില്‍ ഉയര്‍ന്ന് തുടങ്ങിയിട്ട് നാളുകളായി. ചിരിച്ച് തള്ളേണ്ട ഒരാവശ്യമല്ല ഇതെന്നാണ് കുട്ടനാട്ടില്‍നിന്നുള്ള വാര്‍ത്ത നല്‍കുന്ന സൂചന. പീഡിപ്പിക്കാനുള്ള കിരാതന്റെ ശ്രമം അഭ്യാസത്തിലൂടെ പരാജയപ്പെടുത്തിയിരിക്കുകയാണ് ഒരു പതിനഞ്ചുകാരി.

പിതാവിന്റെ സുഹൃത്താണ് പ്രതി. പെണ്‍കുട്ടിയുടെ അടികൊണ്ട് പ്രതി നിലപതിച്ചു. തുടര്‍ന്ന് പരാതി നല്‍കി അകത്താക്കി. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി ബ്ലോക്ക് നമ്പര്‍ രണ്ടില്‍ സനീഷ് കുമാറിനെയാണ് (35) രാമങ്കരി എസ്.ഐ ആനന്ദബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് പറയുന്നത്: പിതാവിന്റെ സുഹൃത്തായ സനീഷ് പെണ്‍കുട്ടിയുമായും പരിചയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രതിയുടെ വീട്ടിലെത്തവേ, വലിച്ചിഴച്ച് വീട്ടിനുള്ളിലാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പ്രതിയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുങ്ഫു അഭ്യസിച്ചിരുന്ന പെണ്‍കുട്ടി പ്രതിയെ അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മൊബൈലില്‍ ഫോട്ടോയുണ്ടെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ വലയിലാക്കാനുള്ള ശ്രമം തുടരവേയാണ് പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു

Top