വീട്ടിലേക്ക് വിളിച്ചുവരുത്തി കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡനം; കൊല്ലത്ത് പൂജാരി അറസ്റ്റില്‍

rape-symbolic

കൊല്ലം: വീട്ടിലേക്ക് വിളിച്ചുവരുത്തി കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച ക്ഷേത്രം പൂജാരി അറസ്റ്റില്‍. കായംകുളം ഓച്ചിറ സ്വദേശി മണിലാല്‍ എന്ന പൂജാരിയാണ് അറസ്റ്റിലായത്. എട്ട് വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കടയ്ക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വയലാ ആലംമുക്ക് ക്ഷേത്രത്തിലെ പൂജാരിയായ ഇയാള്‍ എട്ടു വിദ്യാര്‍ത്ഥികളെയാണ് തന്റെ ഇരയാക്കിയത്. വീട്ടിലേക്ക് വിളിച്ചു വരുത്തി കുട്ടികളെ അശ്ശീല വീഡിയോ കാട്ടിയ ശേഷമായിരുന്നു പീഡനം. ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി. ഒരു കുട്ടി നല്കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗില്‍ കുട്ടികള്‍ പീഡന വിവരം പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് പോലീസ് മണിലാലിനെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്നും പീഡനത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Top