പെണ്‍കുട്ടിയെ ശല്യപ്പെടുത്തി; ഇരുസമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

gun-shooting

ലഖ്‌നൗ: പെണ്‍കുട്ടിയെ അപമാനിച്ചെന്നാരോപിച്ച് ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടായി. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. വാക്ക്തര്‍ക്കത്തില്‍ തുടങ്ങി പ്രശ്‌നം പിന്നീട് കൊലപാതകത്തില്‍ ചെന്നെത്തുകയായിരുന്നു. പെണ്‍കുട്ടിയെ അപമാനിക്കുകയും ശല്യപെടുത്തുകയും ചെയ്തുവെന്ന് പറഞ്ഞാണ് പ്രശ്‌നമുണ്ടായത്.

സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ മറ്റ് സമുദായത്തിലെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. വാക്ക്തര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നു പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ പ്രദേശത്തെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top