തിരുവനന്തപുരം ശ്രീയെ കൈവിട്ടു;പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിഎസ് ശിവകുമാര്‍ വിജയിച്ചു

sreesanth

തിരുവനന്തപുരം: ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ് പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശ്രീശാന്ത് ജനവിധി കാത്തുനിന്നത്. എന്നാല്‍, തിരുവനന്തപുരം ശ്രീയെ കൈവിടുകയാണ് ചെയ്തത്. വിഎസ് ശിവകുമാര്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശ്രീശാന്തിനെ മറികടക്കുകയായിരുന്നു.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിനേക്കാള്‍ ഇരട്ടിയാണ് ശിവകുമാര്‍ ഇത്തവണ നേടിയത്. കഴിഞ്ഞ തവണ 9,122 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടതുമുന്നണിയിലെ വി.സുരേന്ദ്രന്‍ പിള്ളയ്ക്ക് 43,770 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥി ആയിരുന്ന ബി.കെ.ശേഖറിന് 11,519 വോട്ടുകളും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വലിയ മുന്നേറ്റമാണ് ബി.ജെ.പി. നടത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. 39,027 വോട്ട് നേടിയപ്പോള്‍ ഇടതുമുന്നണിക്ക് ലഭിച്ചത് 27,385 വോട്ടുകളാണ്. ബി.ജെ.പി.ക്ക് 40,835 വോട്ടുകളും ലഭിച്ചു. തദ്ദശേ തിരഞ്ഞെടുപ്പിലും ബി.ജെ.പി. നില മെച്ചപ്പെടുത്തിയിരുന്നു. കോര്‍പ്പറേഷനില്‍ പ്രതിപക്ഷ സ്ഥാനത്തേക്കെത്തുകയും യു.ഡി.എഫ്. കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുപോവുകയും ചെയ്തിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 26 മുതല്‍ 30 വരേയും, 40 മുതല്‍ 47 വരേയും 59, 60, 69 മുതല്‍ 75 വരേയും 77, 78, 80 എന്നീ വാര്‍ഡുകളും ഉള്‍പ്പെടുന്ന മണ്ഡലമാണിത്. രണ്ടായിരത്തി എട്ടിലെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടിപ്പിക്കപ്പെടുകയും തിരുവനന്തപുരം നിയമസഭാമണ്ഡലം എന്ന പേര് നല്‍കുകയും ചെയ്തു.

Top