ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്ന പിണറായിക്ക് എന്തിനാണ് 28 വണ്ടി പൊലീസുകാരുടെ സുരക്ഷയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് വിമര്‍ശനമുന്നയിച്ചത്. 28 വണ്ടികളുടെ സുരക്ഷിതത്വത്തില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഗതിക്കേടാണ് കേരളത്തിലുള്ളത്. ഈ പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ്. പിന്നെന്തിനാണ് 28 വണ്ടിയും ആബുംലന്‍സുമൊക്കെ. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ ഒരു മര്യാദ വേണ്ടേ..?. എന്താണ് ഈ നാട്ടില്‍ നടക്കുന്നത്. ഊരിപിടിച്ച കത്തിയും വാളുമൊക്കെ നേരിട്ടയാളാണ് പിന്നെ എന്തിനാണ് 28 പൊലീസ് വണ്ടികളുമായി നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആയിരം ദിവസം കൊണ്ട് ആയിരം പേര്‍ക്ക് പോലും ഉപകാരപ്പെടാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ആണുങ്ങള്‍ തുടങ്ങി വച്ച പദ്ധതികളാണ് ഈ സര്‍ക്കാര്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത്. വ്യക്തിത്വവും നട്ടെല്ലുമുള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്‍ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ നേതാക്കളെയും അപമാനിക്കുന്ന ജോലിയാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിവാദമുണ്ടാക്കി വാര്‍ത്തകളില്‍ ഇടംനേടാനാണ് അദ്ദേഹത്തിന്റെ ശ്രമം. മുറുക്കാന്‍ കട പോലെ ബാറുകള്‍ തുറന്ന് അഴിമതിയില്‍ മുങ്ങി കുളിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top