താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപയിൽ ഞെട്ടൽ !!ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ വേണ്ടെന്നു വയ്ക്കുമായിരുന്നു, ഞാൻ വരുത്തിവച്ച നഷ്ടം തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു.”

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് വൻ തുക ചിലവഴിച്ചതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. 2020 ജനുവരി ഒന്ന് മുതൽ മൂന്ന് വരെ തിരുവനന്തപുരത്ത്‌വെച്ച് നടന്ന ലോക കേരള സഭയ്ക്കുവേണ്ടി ധൂർത്തടിച്ചത് ലക്ഷങ്ങൾ. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പ്രകാരം 83 ലക്ഷം രൂപയാണ് പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും മാത്രം ചിലവഴിച്ചത്.ഇതേത്തുടര്‍ന്ന് സഭയില്‍ പങ്കെടുത്ത സംവിധായകനും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയുമായ സോഹന്‍ റോയ് താന്‍ വരുത്തിവച്ച തുക തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി.

“ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്”-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

”ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കും.”

പ്രഭാത ഭക്ഷണത്തിന് ഒരാൾക്ക് വേണ്ടി മുടക്കിയത് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും,​ അത്താഴത്തിന് 1700 രൂപയും നികുതിയും. ഈ നിരക്കിൽ 400പേർക്ക് പ്രഭാത ഭക്ഷണവും,​ 700 പേർക്ക് ഉച്ചഭക്ഷണവും,​600 പേർക്ക് അത്താഴവും നൽകി. മൂന്ന് ദിവസത്തേക്ക് ഭക്ഷണത്തിന് വേണ്ടി മാത്രം ചിലവാക്കിത് 60 ലക്ഷം രൂപ.സർക്കാർ ഗസ്റ്റ് ഹൗസുകൾ,​മസ്കറ്റ് ഹോട്ടൽ,​തിരുവനന്തപുരത്തെ വൻകിട ഹോട്ടലകൾ എന്നിവയാണ് പ്രതിനിധികൾക്ക് താമസിക്കാനായി നൽകിയത്.ചില പ്രതിനിധികൾക്ക് ഡിസംബർ 31 മുതൽ ജനുവരി നാല് വരെ താമസിക്കാൻ സൗകര്യം നൽകിയിരുന്നു. താമസത്തിന് വേണ്ടി മാത്രം ചിവലഴിച്ചത് 23 ലക്ഷം രൂപയാണ്.

Top