പിണറായി ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന കോടിയേരിയുടെ വിമര്‍ശനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൊടിയേരിബാലകൃഷ്ണന്‍ RSPയെ മതേതരത്വം പഠിപ്പിക്കണ്ട .

ജനസംഘം മുതല്‍ PDP വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട ഏക പ്രസ്ഥാനം CPM ആണ്.
അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയില്‍ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് RSP ക്ക് ഇല്ല.
BJP പരസ്യമായി വര്‍ഗ്ഗിയത പറയുമ്പോള്‍ CPM പരസ്യമായി മതേതരത്വം പറയുകയും എന്നാല്‍ അവരുടെ ഒരോ ശ്വാസത്തിലും വര്‍ഗ്ഗിയത നിഴലിച്ച് നില്‍ക്കുന്നതായും കാണാന്‍ സാധിക്കും. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് കൊണ്ട് RSP യെയും RSPനേതാക്കള്‍ക്കെതിരെയും BJP ബാദ്ധവം ആരോപിക്കുന്നത്.
ഇതിന് സഹായകരമായി അവര്‍ ഉപയോഗിക്കുന്ന പ്രചരണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ ഇടപ്പെട്ട് BJP യുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ മാറ്റി ദുര്‍ബലനായPM വേലായുധനെ കൊണ്ട് വന്നു എന്നത്.ആദ്യകാലം മുതല്‍ക്കെBJP യില്‍ പ്രവര്‍ത്തിക്കുകയും BJP യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ PM വേലായുധനെ ദുര്‍ബലനായി CPM കാണുന്നത് അദ്ദേഹം ഒരു പട്ടികജാതിക്കാരന്‍ ആയത് കൊണ്ട് മാത്രമാണ്.ഇത് തെളിയിക്കുന്നത് നവോദ്ധാനത്തെ കുറിച്ചും പുരോഗമന മുന്നെറ്റത്തെ കുറിച്ചും വാചാലമാകുന്നവരുടെ മനസ്സില്‍ അയിത്തവും സവര്‍ണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ്.
ഈ സമീപനവുമായി മുന്നോട്ട് പോകുന്ന CPM ഓര്‍ക്കേണ്ടത്, പിണറായി വിജയന്‍ ഇന്ത്യാ രാജ്യത്തെ അവരുടെ അവസാന മുഖ്യമന്ത്രി ആയിരിക്കും എന്നാണ്. അത് കൊണ്ട് തന്നെ ഇത്തരം അപവാദ പ്രചരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയൊടെ തള്ളിക്കളയുന്നു.
ഷിബു ബേബി ജോണ്‍

Top