സികെ ജാനു ഇടത്തേക്ക്..

കോഴിക്കോട്: സി കെ ജാനുവും ജനാധിപത്യ രാഷ്ട്രീയ സഭയും ഇടത്തേക്ക്. കഴിഞ്ഞ മാസമാണ് സികെ ജാനു എന്‍ഡി എ വിട്ടത്. എല്‍ഡിഎഫില്‍ ചേരുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മുന്നണിമാറ്റം സംബന്ധിച്ച് എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സികെ ജാനു മാധ്യമങ്ങളോട് വ്യക്തമാക്കി.

മന്ത്രി എകെ ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച് സികെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനൗദ്യോഗിക ചര്‍ച്ചയെന്നാണ് ഇതിനെ നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ നിന്ന് സികെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് പുറത്തുവരുന്ന സൂചനകള്‍. സിപിഎം നേതൃത്വവുമായാണ് സികെ ജാനു അടുത്ത ഘട്ടം ചര്‍ച്ചകള്‍ നടത്തുക. ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ മൂന്നിന് സിപിഎം നേതൃത്വം എകെജി സെന്ററിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സികെ.ജാനു വ്യക്തമാക്കി.

ശബരിമല പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാനും സികെ ജാനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സികെ ജാനുവിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശന വാര്‍ത്തകള്‍ സജീവമായത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും ഒന്നിച്ചുനില്‍ക്കണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Top