ഏഴ് പഞ്ചായത്തിലും മാണി സി കാപ്പൻ..!! വ്യക്തമായ ഇടത് തരംഗം; പിണറായിക്കും അഭിമാനിക്കാം

കോട്ടയം: പാലായിൽ ആഞ്ഞടിക്കുന്നത് ഇടത് തരംഗമെന്ന് വ്യക്തമാക്കി വോട്ടെണ്ണിയ ഏഴ് പഞ്ചായത്തിലും മാണി സി കാപ്പന് വ്യക്തമായ ലീഡ് നിലനിർത്തുകയാണ്.  മാണി സി കാപ്പൻ മുന്നിലെത്തിയതോടെ കേരളാ കോൺഗ്രസിൽ പോര് തുടങ്ങി. ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് എൽ.ഡി.എഫിനു മറിഞ്ഞതെന്നു മുതിർന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു.

എന്നാൽ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. അതേസമയം,​ യു.ഡി.​എഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞു. രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി.കാപ്പൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 14 വോട്ടുകളിൽ രണ്ടെണ്ണം അസാധുവായിരുന്നു. നേരത്തെ പോസ്റ്റൽ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോൾ മൂന്ന് വോട്ടുകൾ അസാധുവായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ യു.ഡി.എഫ്-ആറ്, എൽ.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികൾക്ക് ലഭിച്ചത്. 54 വ​ർ​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ൽ​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​

രാ​വി​ലെ​ 8​ന് ​കാ​ർ​മ​ൽ​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ലാണ്​ ​വോ​ട്ടെ​ണ്ണ​ൽ​ ​ആരംഭിച്ചത്.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ൾ​ 14​ ​റൗ​ണ്ടി​ൽ​ ​എ​ണ്ണും.​ 10​ ​മ​ണി​ക്കു​ള്ളി​ൽ​ ​ഫ​ലം​ ​അ​റി​യാ​നാ​യേ​ക്കും.​ ​13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകൾ സജ്ജമാക്കിയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.

Top