ഭാവി മുഖ്യമന്ത്രിയാര്? സിപിഎമ്മില്‍ പിണറായി അച്യുതാനന്ദന്‍ പോര് തുടങ്ങി; വിഎസിനെ മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം; വെട്ടാന്‍ സംസ്ഥാന നേതാക്കളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത തലപൊക്കുന്നു ? അടുത്ത തിരഞ്ഞെടുപ്പ് ആരു നയിക്കുമെന്ന ഊഹാപോഹങ്ങള്‍ പുതിയ പിണറായി വിഎസ് പോരിന് തുടക്കം കുറിക്കുമോ എന്ന ആശങ്കയിലാണ് മുന്നണിയിലെ ഘടക കക്ഷികള്‍. ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് വിഎസ് പിണറായി പോരിലേക്ക് നീങ്ങിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

 

അടുത്ത ഇടത് ഭരണത്തില്‍ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വിജയന്‍ തന്നെയായിരിക്കുമെന്ന് ഏറെ കുറെ ഉറപ്പായ സാഹചര്യത്തിലാണ് വിഎസിന്റെ റോളിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. പിണറായിയും വിഎസും മത്സരിച്ചാല്‍ ആരാകും ഭാവി മുഖ്യമന്ത്രിയെന്ന ചോദ്യങ്ങള്‍ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. വിഎസിന് പരോക്ഷ പിന്തുണയുമായി തോമസ് ഐസകും കോടിയേരിയും എം എ ബേബിയും കുടുന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ശക്തമാക്കുകയും ചെയ്യും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പി.ബി. അംഗം പിണറായി വിജയന്‍ മത്സരിക്കുന്നെങ്കില്‍ മാറി നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന സൂചന പുറത്തു വന്നതോടെ മുന്നണിയിലെ ഘടക കക്ഷികളുടെ ചങ്കിടിപ്പ് കൂടുകയും ചെയ്തു. ജനകീയ നേതാവായ വിഎസിനെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ബുദ്ധിയല്ല എന്ന അഭിപ്രായമാണ് സി പി ഐ ഉള്‍പ്പെടെ മുഴുവന്‍ ഘടകകക്ഷികള്‍ ഉളളത്.

 

വി.എസ് ഇക്കുറി മത്സരിക്കുമെന്ന അഭ്യൂഹം നേരത്തെതന്നെ ശക്തമായിരുന്നു. സി.പി.എം യാത്ര നയിക്കുന്ന പിണറായി വിജയനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി മത്സരിക്കുന്നെങ്കില്‍ വി.എസ് മാറി നില്‍ക്കുമെന്ന സൂചന പുറത്തുവരുന്നത്. ഇതോടെ, പാര്‍ട്ടിയില്‍ വീണ്ടും വിവാദം തലപൊക്കുമോ എന്ന ആശങ്ക ചില നേതാക്കള്‍ പ്രകടിപ്പിക്കുന്നു. ജനപ്രിയ നേതാവായ വി.എസ് മാറി നിന്നാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നേക്കാം. അതുകൊണ്ടുതന്നെ വി.എസ് മാറി നിന്നാല്‍, അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യചുമതല ഏല്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകും. അങ്ങനെ തിരഞ്ഞെടുപ്പുകളത്തില്‍ വി.എസിനെ മുന്‍നിറുത്തി പോരാടുകയും ചെയ്യാം. അപ്പോഴും വി.എസിന്റെ നിലപാട് നിര്‍ണായകമാകും. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള കാര്യങ്ങള്‍.PV-VS

 

സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിഞ്ഞതുമുതല്‍ പിണറായി വിജയന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നവകേരള മാര്‍ച്ചിന്റെ നേതൃത്വം പിണറായി വിജയന്‍ ഏറ്റെടുത്തതോടെ അഭ്യൂഹം കൂടുതല്‍ ശക്തമായി.
അപ്പോഴും വി.എസ് ഇക്കുറി മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ബാക്കിയായി. മത്സരിക്കുന്നതില്‍ പ്രായം തടസ്സമല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുമ്പ് പറഞ്ഞത് വി.എസ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന മട്ടിലുള്ള പ്രചാരണത്തിനിടയാക്കി. വി.എസ്. സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം കേന്ദ്ര നേതാക്കളില്‍ ചിലര്‍ക്കുണ്ട്.

ഈ മാസം 16ന് പി.ബിയും 17, 18 തീയതികളില്‍ കേന്ദ്ര കമ്മിറ്റി യോഗവും നടക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയുള്ള പ്രാഥമിക ചര്‍ച്ച യോഗങ്ങളിലുണ്ടാകുമെന്നാണ് കരുതുന്നത്. അത്തരമൊരു ഘട്ടത്തിലാണ് വി.എസിന്റെ പുതിയ നീക്കം.

Top