ഉമ്മന്‍ചാണ്ടി തൊഴുത്താക്കി മാറ്റിയ കേരളം വൃത്തിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് വിഎസ്

V_S__ACHUTHANA

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയാണ് പോയതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇനി വൃത്തിയാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നും വിഎസ് വിശദീകരിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ്. രണ്ടാഴ്ച്ചത്തെ പ്രവര്‍ത്തനം ഇതിന്റെ തെളിവാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മികച്ച തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Top