നേതാവിനെ തീരുമാനിച്ചിട്ടില്ല; ദിവാകരനെ തള്ളി പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം വി.എസ്. അച്യുതാനന്ദന്‍ നയിക്കുമെന്ന സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍റെ പ്രസ്താവനയെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തള്ളിക്കളഞ്ഞു.തെരഞ്ഞെടുപ്പു വരുമ്പോഴാണ് സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ദിവാകരന്‍ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നു അറിയില്ലെന്നും പിണറായി പറഞ്ഞു.ദിവാകരന്‍ വീണ്ടും മത്സരിക്കണമെന്നു താന്‍ പറഞ്ഞാല്‍ അതു വിടുവായത്തരമാകില്ല. അതിനാല്‍ ദിവാകരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു.
മുസ്ളിംലീഗിനെക്കുറിച്ച് എല്‍.ഡി.എഫിന് വ്യാമോഹങ്ങളില്ല. ലീഗ് യു.ഡി.എഫിലെ മുഖ്യകക്ഷിയാണ്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതക്കെതിരെയായിരിക്കും പ്രധാന പോരാട്ടമെന്നും പിണറായി വിജയന്‍ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുന്നതു വിഎസ് അച്യുതാനന്ദനാണ്. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സ്വാഭാവികമായി വി.എസ് തന്നെയാകും പ്രചാരണം നയിക്കുന്നതെന്നുമാണ് ദിവാകരന്‍ പറഞ്ഞത്.യുഡിഎഫും ആര്‍എസ്എസും നിരാശയിലാണ്. താല്‍പര്യം വ്യത്യസ്തമെങ്കിലും യു.ഡി.എഫിനും ആര്‍എസ്എസിനും ധാരണയിലെത്താന്‍ ഒരു പ്രശ്നവുമില്ല. ഇരുകൂട്ടരുടെയും താല്‍പര്യങ്ങള്‍ക്ക് പരസ്പര സഹായമുള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും പിണറായി വക്തമാക്കി.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവര്‍ത്തനം മന്ദീഭവിച്ചു. യുഡിഎഫിന് നാടിനോടൊ ജനങ്ങളോടൊ ഒരു പ്രതിബദ്ധതയുമില്ളെന്നും പിണറായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top