തൃപ്പൂണിത്തുറയില്‍ നടന്‍ ശ്രീനിവാസന്‍,കളമശേരിയില്‍ പി രാജീവ്, സിപിഐഎം എറണാകുളത്ത് ന്യുജന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങി.

കൊച്ചി:”കൊച്ചി പഴയ കൊച്ചിയല്ല,സിപിഎം പഴയ പാര്‍ട്ടിയുമല്ല”.അനുദിനം മാറുന്ന ന്യുജനറേഷന്‍ ട്രെന്റില്‍ കൊച്ചി തന്നെ മാറുമ്പോള്‍ പഴയ കട്ടന്‍ചായയുംപരിപ്പു വടയും കൊണ്ട് നടന്നാല്‍ വോട്ട് ഉണ്ടകില്ല എന്ന് സിപിഎം തിരിച്ചറിയുകയാണ്.അതാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ അടിമുടി ന്യുജനറേഷനാകാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചത്.ഇതിന്റെ ആദ്യ പടിയെന്നോണം നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളെ കുറിച്ച് പഠിക്കാനായി സ്വകാര്യ ഡിക്ടറ്റീവ് ഏജന്‍സിയെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.ഇവര്‍ ആദ്യഘട്ട റിപ്പോര്‍ട്ടും നല്‍കി.മണ്ഡലത്തിന്റെ പൊതുസ്വഭാവം പഠിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ധേശിക്കുകയാണ് ഏജന്‍സി ചെയ്യുന്നത്.ഇങ്ങനെ ഇവര്‍ ജില്ലയിലെ ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളാകേണ്ടവരുടെ പട്ടികയും പാര്‍ട്ടിക്ക് നല്‍കി കഴിഞ്ഞു.p rajeev

രാജനഗരിയെന്ന് അറിയപ്പെടുന്ന തൃപ്പൂണിത്തുറയില്‍നടന്‍ ശ്രീനിവാസനെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടി അനായാസം ജയിക്കുമെന്നാണ് കണ്ടെത്തല്‍.അവിടുത്തെ ഭൂരിപക്ഷം പേരും ശ്രീനിവാസനോട് താല്‍പര്യമുള്ളവരാണെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.ജൈവ കൃഷിയുള്‍പ്പെടെയുള്ള ജനകീയ പദ്ധതികള്‍ സിപിഎമ്മിന് മുന്‍പേ നടപ്പാക്കിയ ശ്രീനിവാസന്‍ ഇടത് നിലപാടുള്ളയാളുമാണ്.മന്ത്രി ബാബു മത്സരിച്ചാലും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചാല്‍ തൃപ്പൂണിത്തുറയില്‍ ചെങ്കൊടി വിരിയുമെന്നാണ് കണക്കുകൂട്ടല്‍.
ജില്ലയിലെ മറ്റൊരു യുഡിഎഫ് മണ്ഡലമായ കളമശേരിയില്‍ ജില്ലാ സെക്രട്ടറി പി രാജീവിനെ മത്സരിപ്പിക്കണമെന്നാണ് ഏജന്‍സി പറയുന്നത്.വ്യാവസായിക മേഖലയുള്‍പ്പെടുന്ന ഇവിടെ തൊഴിലാളികള്‍ക്കിടയിലും നല്ല സ്വാധീനം യുവനേതാവിനുണ്ടെന്നാണ് വിലയിരുത്തല്‍.

പെരുമ്പാവൂരില്‍ നിലവിലെ എംഎല്‍എ സാജു പോളിന് ഒരവസരം കൂടി കൊടുക്കുകയായിരിക്കും നല്ലതെന്നാണ് കണ്ടെത്തല്‍.വൈപ്പിന്‍ മണ്ഡലത്തില്‍ എസ് ശര്‍മ്മയുടെ പേരിനാണ് കൂടുതല്‍ സാധ്യത.ജില്ല-ഏരിയ നേതാക്കളുടെ പേരും പല മണ്ഡലങ്ങളിലേക്കായി ഈ ഡിക്ടറ്റീവ് ഏജന്‍സി നല്‍കിയിട്ടുണ്ട്.ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14ല്‍ 11 മണ്ഡലങ്ങളിലും യുഡിഎഫ് ആയിരുന്നു വിജയിച്ചത്.ഈ ഭീകര മുന്നേറ്റം ഇനിയുണ്ടാകരുതെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.കഴിഞ്ഞ തദ്ധേശസ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ട്ടി സ്വകാര്യ ഡിക്ടറ്റീവ് ഏജന്‍സിയുടെ സഹായം തേടിയത്.അന്ന് ഇവരുടെ വിലയിരുത്തല്‍ പൂര്‍ണ്ണമായും ശരിയായി വന്നതോടെയാണ് വീണ്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടി അവരെ പരീക്ഷിച്ച് നോക്കാന്‍ സിപിഎം തീരുമാനിച്ചത്.

സെക്രട്ടറി രാജീവിന്റെ ബുദ്ധിയാണ് ഈ ന്യുജന്‍ തന്ത്രത്തിന് പിന്നിലെന്നും പറയപ്പെടുന്നു.രാജീവ് ജില്ല സെക്രട്ടറിയായി വന്നത് മുതല്‍ പാര്‍ട്ടിക്ക് എറണാകുളത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ടെന്നാണ് സംസ്ഥാന കമ്മറ്റി വിലയിരുത്തിയിരിക്കുന്നത്.

Top