സിപിഎം മുഖം മാറ്റത്തിൽ പി.ജയരാജൻ തെറിക്കും ?നാലു ജില്ലാ സെക്രട്ടറിമാര്‍ മാറുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി:പാർട്ടിയുടെയും പിണറായി വിജയഎന്റെയും കണ്ണിലെ കരടായ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സ്ഥാനം തെറിക്കുമെന്ന് സൂചന . അടുത്ത മാസം ആദ്യത്തോടെ നാലു ജില്ലകളിലെ സിപിഎം സെക്രട്ടറിമാര്‍ക്ക് മാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.ആ മാറ്റത്തിനൊപ്പം കണ്ണൂരിലെ പി ജയരാജനെയും വെട്ടിനിരത്തും എന്നാണ് സൂചന . ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ ഫലം അനുസരിച്ചായിരിക്കും മാറ്റമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ ജില്ലാ സെക്രട്ടറിമാര്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളിലേക്കെത്തിയ കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മാറ്റം ഉണ്ടാകുക.ആ കൂടെ കണ്ണൂരും ആലപ്പുഴയും കൂട്ടിച്ചെർക്കും എന്നാണ് സൂചന .

ഗുരുതരമായ വ്യക്തിപ്രഭാവ നിലപാടിലേക്കു കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ വഴുതിപ്പോയെന്നു സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ വിമർശനം ഉയർന്നിരുന്നു . ഇതുകണ്ടു കാഴ്ചക്കാരായി നിൽക്കുകയായിരുന്നു ജില്ലാ സെക്രട്ടേറിയറ്റെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. ജയരാജനെതിരെയുള്ള വ്യക്തിപൂജാ ആരോപണമാണു സംസ്ഥാന സമ്മേളനത്തിൽ ചർച്ചയായിരുന്നു .കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ജയരാജൻ ഇതോടെ വൻ സമ്മർദത്തിലായി. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ വീഴ്ചയെക്കുറിച്ചു സംസ്ഥാനകമ്മിറ്റി ചർച്ച നടത്തി. തനിക്കു പറ്റിയ തെറ്റ് ജയരാജൻ സമ്മതിച്ചു. പാർട്ടിക്കകത്തു വളർന്നുവരുന്ന തെറ്റായ പ്രവണതകളുടെ ഭാഗമാണിതെന്നു സംസ്ഥാനകമ്മിറ്റി വിലയിരുത്തി. റിപ്പോർട്ടിൽ ജില്ലകളെക്കുറിച്ചു വിവരിക്കുന്ന ഭാഗത്താണു കണ്ണൂർ നേതൃത്വത്തെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം കണ്ണൂരിലെ സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയിലും കൂടുതൽ ഇടതുസർക്കാറിനും പിണറായി വിജയനും കനത്ത തിരിച്ചടി എന്ന വിലയിരുത്തൽ ആണ് പാർട്ടി എത്തിനിൽക്കുന്നത് .സി.പി.എമ്മിന്റെ പാർട്ടി സെക്രട്ടറിയുടെ ജാഗ്രതക്കുറവ് എന്ന വിലയിരുത്തലിലേക്ക് പാർട്ടി എത്തിയതായും സൂചന .ഗ്രൂപ്പ് പോരും സംഘടനാ ദുർബലവും ആയിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസിന് ഇതിലൂടെ പുതുജീവന്‍ വന്നിരിക്കയാണ് .ഇതും ജയരാജനെതിരെ നീങ്ങാൻ കാരണമാക്കും .

ചെങ്ങന്നൂര്‍ വിധി അനുകൂലമായാല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയെയും പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റും. അടുത്തമാസം ആദ്യം ജില്ലാകമ്മിറ്റികള്‍ ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. പന്ത്രണ്ടിനു തിരുവനന്തപുരത്തു ചേരുന്ന പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആദ്യയോഗം ജില്ലാസെക്രട്ടറിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയുണ്ടാക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും നേടിയ കൊല്ലം ജില്ലയില്‍ കെ.എന്‍.ബാലഗോപാലനു പകരം കെ.വരദരാജന്റെ പേരിനാണ് മുന്‍തൂക്കം. കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമായ പി.രാജേന്ദ്രന്റെ പേരും സജീവമാണ്. എറണാകുളത്ത് പി.രാജീവിനു പകരം സി.എന്‍.മോഹനനെ സെക്രട്ടറിയാക്കാനാണ് പാര്‍ട്ടി ഉദേശിക്കുന്നത്. അദ്ദേഹത്തിനെതിരെ എതിര്‍പ്പുയര്‍ന്നാല്‍ മുന്‍ ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ പേരും പരിഗണനയിലുണ്ട്.

ഗോപി കോട്ടമുറിക്കലിനെതിരെ ലൈംഗിക ആരോപണം നേരത്തെ ഉയര്‍ന്നതിനാല്‍ എതിര്‍പ്പ് ഉയരുമോയെന്ന ആശങ്കയം പാര്‍ട്ടിക്കുണ്ട്. ഇത്തരം സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളായ സിഎം ദിനേശ് മണി, എസ് ശര്‍മ എംഎല്‍എയുടെ പേരും പരിഗണിക്കാനിടെയുണ്ട്.

തൃശൂരില്‍ പാര്‍ട്ടി മുഖം മാറ്റുന്നത് കെ.രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. യു.പി.ജോസഫായിരിക്കും പകരം പാര്‍ട്ടിയുടെ അമരത്തേക്ക് എത്തുക. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ നിലവിലെ സെക്രട്ടറി സജി ചെറിയാന്‍ വിജയിച്ചാല്‍ മാത്രമേ അവിടെ മാറ്റമുണ്ടാകൂ.അങ്ങനെയെങ്കില്‍ നിലവില്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന ആര്‍.നാസര്‍ തന്നെയായിരിക്കും പുതിയ ജില്ലാ സെക്രട്ടറി. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സെക്രട്ടറിമാരുടെ മാറ്റം ഉറപ്പാണെങ്കിലും ആലപ്പുഴയില്‍ സ്ഥിതി വ്യത്യസ്തമാണ്.

Top