തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരും ! സീറ്റ് നില കൂടി പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എന്‍ എസ് മാധവന്‍ പ്രവചിച്ചത്. നേരത്തെ കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് എന്‍ എസ് മാധവന്‍ സീറ്റ് നില പ്രവചിച്ചിരുന്നു. അന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു എന്‍ എസ് മാധവന്റെ കണക്കുകൂട്ടല്‍.
75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകിട്ടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എന്‍ എസ് മാധവന്‍ പറയുന്നു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവചനം. നേരത്തെയും എല്‍ഡിഎഫിന് 75 സീറ്റുകള്‍ തന്നെ ലഭിക്കുമെന്നാണ് പ്രവചിച്ചത്. വോട്ടെടുപ്പിന് ശേഷം ജില്ല തിരിച്ചുള്ള പ്രവചനമുണ്ടാകുമെന്നും എന്‍ എസ് മാധവന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ജില്ല തിരിച്ചുള്ള പ്രവചനമാണ് എന്‍ എസ് മാധവന്‍ നടത്തിയിരിക്കുന്നത്.










