പാതിരാത്രി മോഷ്ടിക്കാന്‍ വന്നു…; സഖാക്കളെ നാട്ടുകാര്‍ തല്ലിയോടിച്ചു

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ കടത്തുന്നതായി പലയിടത്തു നിന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ചില സ്ഥലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ഇത് തടയുന്ന വാർത്തകളും വന്നിരുന്നു. എന്നാൽ പരുമല സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ വന്ന സി പി എമ്മുകാർക്കു എട്ടിന്റെ പണി കിട്ടി. രാത്രി മിനിലോറിയും ബൈക്കുകളുമായി എത്തിയ ലോക്കൽ സെക്രെട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാർ കയ്യോടെ പിടികൂടി. പിന്നെ നടന്നത് കൂട്ടത്തല്ല് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട ക്യാമ്പിൽ രാത്രി അടിയും ബഹളവും. ഏതായാലും പാതിരാക്കൊള്ളയ്ക്കിറങ്ങിയ സഖാക്കളെ നാട്ടുകാർ കാര്യമായി തന്നെ പൂശിയതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇനിയിപ്പോൾ അടികൊണ്ട സഖാക്കൾക്ക് വേണ്ടി പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടി വരുമോ എന്ന ആലോചനയിലാണ് പാർട്ടി. എന്തായാലും ആ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ ആണിനി

Top