ഇടിമിന്നൽ ദുരന്തം: ബിഹാറിലും യുപിയിലുമായി 31 മരണം.ബിഹാറിൽ ഒരാഴ്ചക്കിടെ മാത്രം ഇടിമിന്നലേറ്റ് മരിച്ചത് നൂറിലധികംപേർ

ന്യുഡൽഹി:ഇടിമിന്നലേറ്റ് ബിഹാറിലും ഉത്തർപ്രദേശിലുമായി 31 പേർ മരിച്ചു. ബിഹാറിൽ മാത്രം 26പേരാണ് മരിച്ചത്. ഒരാഴ്ചക്കിടെ മാത്രം ബിഹാറിൽ മാത്രം ഇടിമിന്നലേറ്റ് മരിച്ചത് നൂറിലധികംപേർ.ബിഹാറിൽ ഏഴ് ജില്ലകളിലായാണ് 26 പേർ മരിച്ചത്. പാട്‌ന, ഈസ്റ്റ് ചമ്പാരൻ, സമസ്തിപൂർ, ഷ്യോഹാർ, കടിഹാർ, മാധേപുര, പൂർണ്ണിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് പട്ന, സമസ്തിപൂർ, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, ഷിയോഹർ, കതിഹാർ, മധേപുര, പുരനിയ ജില്ലകളിലാണ് ഇടിമിന്നലിൽ ആൾ നാശമുണ്ടായത്. സമസ്തിപൂരിലാണ് ഏറ്റവും അധികം മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏഴുപേരാണ് ജില്ലയിൽ മരിച്ചത്. പട്ന (6), കിഴക്കൻ ചമ്പാരൻ (4), കതിഹാർ (3), ഷിയോഹർ, മധേപുര (2), പടിഞ്ഞാറൻ ചമ്പാരൻ, പുരനിയ (1) എന്നിങ്ങനെയാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 30ന് അഞ്ച് ജില്ലകളിലായി 11 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. എന്നാൽ ജൂൺ 25ന് 23 ജില്ലകളിലായി 83 പേർക്കാണ് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചു.ഉത്തർപ്രദേശിൽ അഞ്ചുപേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

70കാരനായ വിമുക്തഭടൻ ബാബുലാൽ സിങ്, ഗ്രാമവാസിയായ നിർമൽവർമ എന്നിവർ കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റ് മരിച്ചത്. ബിഹാറിൽ ഇടിമിന്നലേറ്റുള്ള മൂന്നാമത്തെ അപകടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 25നുണ്ടായ അപകടത്തിൽ 92 പേർ മരിച്ചിരുന്നു. 22 ജില്ലകളിലായാണ് 92 മരണം റിപ്പോർട്ട് ചെയ്തത്. ജൂൺ 30 ന് 11 പേർക്കാണ് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായത്.

Top