കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുറപ്പ് വെള്ളക്കടലാസില്‍ എഴുതി നല്‍കണം; എങ്കിലേ വോട്ട് ചെയ്യൂവെന്ന് ജോയ് മാത്യു

mohanlal-support

വരുന്ന തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്യണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. കേരളത്തിലെ സാധാരണ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നെങ്കിലും പറയാന്‍ തയ്യാറാവുന്ന മുന്നണിക്കേ ഞാന്‍ വോട്ട് ചെയ്യൂവെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഓരോ വായനക്കാരനും പങ്കുവയ്ക്കണമെന്നും താരം പറയുന്നു. അതെല്ലാം ചേര്‍ത്ത് ഒരു വെള്ളക്കടലാസില്‍ തമ്മള്‍ തന്നെ എഴുതി വോട്ട് ചോദിക്കാന്‍ വരുന്നവരെക്കൊണ്ട് ഒപ്പ് വെപ്പിക്കുകയും വേണം. അവര്‍ പറയുന്നത് അപ്പാടെ വിഴുങ്ങി വോട്ട് ചെയ്യുന്നതല്ല ജനാധിപത്യം എന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്…കുടിവെള്ള പ്രശ്‌ന പരിഹാരമെന്ത്? തെരുവുനായ പ്രശ്‌നപരിഹാരമെന്ത്? മാലിനവ്യ നിര്‍മാര്‍ജ്ജനം എങ്ങിനെ? ഇതൊക്കെയാണ് ജോയ് മാത്യൂ ഉന്നയിക്കുന്ന ചോദ്യങ്ങള്‍.

Top