മൂന്നാംലിഗക്കാരെ മനുഷ്യരായി കാണണം; ആര് ജയിച്ചാലും കുഴപ്പമില്ല; കന്നിവോട്ട് രേഖപ്പെടുത്തി സൂര്യ

തിരുവനന്തപുരം: മൂന്നാംലിഗക്കാര്‍ക്കും സ്വന്തം വ്യക്തിത്വത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചു. മൂന്നാംലിംഗക്കാരില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത് സൂര്യയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി മൂന്നാംലിംഗക്കാരില്‍പ്പെട്ട ഒരാള്‍ വോട്ട് രേഖപ്പെടുത്തിയത്. മൂന്നാംലിഗക്കാരായ ഞങ്ങളെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് ഇന്ന് ഞാന്‍ രേഖപ്പെടുത്തിയ വോട്ടെന്ന് സൂര്യ പറയുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പെട്ട പാറ്റൂര്‍ വാട്ടര്‍ അതോറിട്ടി ഓഫീസിലെ ബൂത്തിലാണ് സൂര്യ വോട്ട് രേഖപ്പെടുത്തിയത്. സൂര്യയുടെ കന്നിവോട്ടാണിത്.
ഇപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. സ്വന്തം വ്യക്തിത്വത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മൂന്നാംലിംഗക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂര്യ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടവകാശത്തിനും തിരിച്ചറിയാല്‍ കാര്‍ഡിനും ഞങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരു ഭരിച്ചാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. പക്ഷെ മൂന്നാംലിംഗക്കാരെ മനുഷ്യരായി കാണുന്നവരായിരിക്കണമെന്ന് മാത്രമേ ആഗ്രഹമുള്ളു. ഞങ്ങളെ തുല്യരായി പരിഗണിച്ച് ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരായിരിക്കണമെന്ന് ഭരണത്തില്‍ വരേണ്ടതെന്നും അവരെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും സൂര്യ പറഞ്ഞു.

Top