തെരഞ്ഞെടുപ്പ് വ്യാജമദ്യദുരന്തത്തിന് ഇടയാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും

what-liquor-has-the-highest-alcohol-level

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വന്‍ ദുരന്തത്തിന് ഇടയാക്കുമെന്ന് ഇന്റലിജന്‍സ് അധികൃതരാണ് പുറത്തുവിട്ടത്. അപകടം കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാര്‍ക്കും അതി ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. പരിശോധന കര്‍ശനമാക്കി മദ്യദുരന്തത്തിനുള്ള സാധ്യത ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബാറുടമകള്‍ തന്നെ മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്, അതുകൊണ്ട് എക്സൈസു പൊലീസും സംസ്ഥാനത്തുടനീളം കര്‍ശന പരിശോധനയ്ക്കായി തയ്യാറെടുക്കുകയാണെന്ന ആവശ്യം ഇന്റലിജന്‍സ് തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്.

മന്ത്രി കെ ബാബു ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. മദ്യനയം ബാറുടമകള്‍ക്ക് കനത്ത നഷ്ടം വരുത്തിയ സാഹചര്യത്തില്‍ ഈ നയം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമുണ്ടാകുമെന്ന് സൂചനകള്‍ കത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ റാന്നി, അടൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യജമദ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ എക്സൈസും പൊലീസും പരിശോധന കര്‍ശനമാക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ വന്‍ കള്ളപ്പണ വേട്ട നടന്നിരുന്നു. ഇതുവരെ സംസ്ഥാനത്ത് 18 കോടിയോളം രൂപയാണ് പിടിച്ചത്.കഴിഞ്ഞ ദിവസം തൃശൂരില്‍ രണ്ടു കാറുകളില്‍ നിന്നായി പിടിച്ചെടുത്ത മൂന്ന് കോടി കൊണ്ടു വന്നത് ഹവാല ഇടപാടിന് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

17.28 കോടി രൂപയുടെ കള്ളപ്പണം ഇതുവരെ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്രയും തുക കണ്ടുപിടിക്കുന്നത് ആദ്യമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ സംഭവത്തോട് പ്രതികരിച്ചു. ഇന്ത്യന്‍ രൂപയ്ക്കു പുറമേ 78500 സൗദി റിയാലും 665 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. പണത്തനു പുറമേ പതിനാലായിരത്തോളം ലിറ്റര്‍ അനധികൃത മദ്യവും മുപ്പതിനായിരത്തോളം ലിറ്റര്‍ വാഷും

Top