കോണ്‍ഗ്രസിനുവേണ്ടി ഈ ആറാം ക്ലാസുകാരി കേരളത്തിലെ 14ജില്ലകളിലും പര്യടനം നടത്തും

girl

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രചരണ പരിപാടിയില്‍ ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കി പ്രചരണവുമായി നടക്കുകയാണ്. കോണ്‍ഗ്രസിനുവേണ്ടി ഈ ആറാം ക്ലാസുകാരി കേരളത്തിലെ 14ജില്ലകളിലും പര്യടനം നടത്തും. അനാമികയുടെ തീപ്പൊരി പ്രസംഗം കേട്ട് ജനങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.

അനാമികയുടെ തീപാറും വാക്കുകള്‍ വലിയ പ്രാസംഗികരെ പോലും അമ്പരപ്പിക്കും. അനാമികയുടെ തീപാറും വാക്കുകള്‍ കേട്ട് മുതിര്‍ന്ന പ്രാസംഗികര്‍ അന്തിച്ചുപോകും. സിപിഎമ്മിനെ വിമര്‍ശിച്ചും യുഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞുമാണ് അനാമിക വേദികള്‍ കൈയ്യടക്കുന്നത്.anamika

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അനാമിക. കെ സുധാകരനുവേണ്ടി പ്രസംഗിച്ചാണ് ഇത്തവണ പ്രചാരണമാരംഭിച്ചത്. അരുവിക്കരയിലെ യുഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ് വിജയത്തിലും ഉണ്ട് അനാമികയുടെ പങ്ക്. രാഷ്ട്രീയവും ചരിത്രവും നിറഞ്ഞുനില്‍ക്കുന്ന അനാമികയുടെ പ്രസംഗങ്ങള്‍ പ്രചാരണ പരിപാടികളുടെ അവസാനഘട്ടമെത്തിയപ്പോള്‍ 250ല്‍ ഏറെ വേദികളാണ് നിറഞ്ഞ കൈയ്യറിയുമായി മുന്നേറുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അക്കമിട്ടു പറഞ്ഞു പ്രചാരണവേദികളില്‍ ശ്രദ്ധനേടി പത്തുവയസ്സുകാരി. ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണ് കണ്ണൂരില്‍ നിന്നെത്തിയ അനാമിക ജിതേഷ് താരമായത്. മുളിയാര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ സുധാകരന്റെ കടുത്ത ആരാധിക കൂടിയായ അനാമിക സ്ഥാനാര്‍ഥിക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു.

ഇരുനൂറോളം വേദികളില്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി ഈ കൊച്ചുമിടുക്കി ഇപ്പോള്‍ പ്രസംഗിച്ചു കഴിഞ്ഞു. കണ്ണൂര്‍ ശ്രീപുരം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലും പ്രസംഗിച്ച് അനാമിക ശ്രദ്ധനേടി.കണ്ണൂരിലെ ജിതേഷ് – ഷീന ദമ്പതികളുടെ മകളാണ്.

Top