സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ പഞ്ചായത്ത് ഭരണം പിടിച്ച് ബിജെപി യുഡിഎഫ് സഖ്യം; രണ്ട് വര്‍ഷം വീതം ഭരണം പങ്കിടാന്‍ ധാരണ

സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമമായ കാസര്‍കോട് കുറ്റിക്കോലില്‍ പഞ്ചായത്ത് ഭരണം ബി.ജെ.പി. – യു.ഡി.എഫ് സംഖ്യം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ പി.ജെ. ലിസിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. നേരത്തെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായതിനെ തുടര്‍ന്ന് എല്‍.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു.

പതിനാറംഗ ഭരണ സിമിതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പി.ജെ ലിസി ഏഴിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് പ്രസി!ന്റായി തിരഞ്ഞെടുത്ത്. സിപിഎമ്മിലെ ഒമന ബാലകൃഷ്ണന്‍ ആയിരുന്നു എതിരാളി. യു.ഡി എഫിന്റെ ആറും ബി.ജെ.പിയുടെ മൂന്നും വോട്ടുകള്‍ നേടിയാണ് ലിസി കുറ്റിക്കോലിന്റെ പ്രഥമ കമ്യൂണിസ്റ്റ് ഇതര പ്രസിഡന്റായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു വര്‍ഷം വീതം ഭരണം പങ്കിടാമെന്നാണ് ബി.ജെ.പി. യു.ഡി.എഫ് ധാരണ. ഇക്കാര്യം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയതായി ബി.ജെ.പി അറിയിച്ചു. പാര്‍ട്ടി ഗ്രാമത്തില്‍ ഭരണംനഷ്ടമായത് സിപിഎമ്മിന് കനത്ത നഷ്ടമാണ്. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള പോരാട്ടമാണ് ഇനിയുള്ള കാലമെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപനം. വിഭാഗീയതയെ തുടര്‍ന്നാണ് ചില വാര്‍!ഡുകളില്‍ പരാജയപ്പെട്ടതെന്ന് നേരത്തെ സിപിഎം വിലയിരുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ കുറ്റിക്കോള്‍ ഉള്‍പ്പെടുന്ന ബേഡകം ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വീണ്ടും ചര്‍ച്ചയാകും.

Top