രാമക്ഷേത്രം ആയുധമാക്കി ബിജെപി, അമ്പലവും പളളികളും നിര്‍മിക്കാനല്ല രാഷ്ട്രീയ പാര്‍ട്ടികളെന്ന് സച്ചിന്‍ പൈലറ്റിന്റെ ഓര്‍മ്മപ്പെടുത്തല്‍

ഡല്‍ഹി: രാമക്ഷേത്ര വിഷയം മുന്നില്‍ വെച്ച് വോട്ട് പിടിക്കാന്‍ ബിജെപി നടത്തുന്ന തന്ത്രങ്ങള്‍ പുതിയതല്ല. വിശ്വാസത്തെ മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ബിജെപിയുടെ ശ്രമങ്ങളെ വെളിച്ചത്തുകൊണ്ടു വന്നുവെന്ന് മാത്രമല്ല, അതിനെ വിമര്‍ശിക്കാനും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി.

വികസനങ്ങള്‍ ചര്‍ച്ച ചെയ്യാനില്ലാതെ വരുമ്പോഴാണ് രാഷ്ട്രീയ പ്രചരണത്തിനിടയിലേക്ക് മതം കയറിവരുന്നതെന്നാണ് രാമക്ഷേത്രത്തിലൂന്നിയുള്ള ബിജെപി പ്രചാരണത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് കുടിവെള്ളം, റോഡുകള്‍, വ്യവസായം, കാര്‍ഷിക ഉന്നമനം, തൊഴിലില്ലായ്മ എന്നിവയക്കൊയാണ്. അല്ലാതെ മതമല്ല. എന്നാല്‍ നിങ്ങള്‍ നോക്കൂ.. രാജസ്ഥാനില്‍ ബിജെപി വികസനത്തെ കുറിച്ച് പറയാന്‍ ധൈര്യപ്പെടുന്നില്ല. അവര്‍ക്ക് പറയാനുള്ളത് മതത്തെക്കുറിച്ച് മാത്രമാണെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തുന്നു.
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ വികസനമോ വളര്‍ച്ചയോ അവര്‍ക്ക് ചര്‍ച്ചാവിഷയമല്ല.. അവര്‍ കൂട്ടുപിടിക്കുന്നത് മതത്തെയാണ്. അവസാന അഭയമായി ക്ഷേത്രത്തെ കുറിച്ചും ജാതിയെ കുറിച്ചു ഭാഷയെ കുറിച്ചുമാണ് അവര്‍ സംസാരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ വിഷയം സംസ്ഥാനത്തെ പ്രശ്നങ്ങളാണ്, ബിജെപി ഉന്നയിക്കുന്നത് പോലെ മതമല്ലെന്നും സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെടുന്നു.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ ബിജെപി മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്. കര്‍ഷക ആത്മഹത്യയെ കുറിച്ചോ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചോ ഗോരക്ഷയുടെ പേരിലുള്ള ആക്രമണത്തെ കുറിച്ചോ ജാതി ആക്രമണങ്ങളെ കുറിച്ചോ വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങളെ കുറിച്ചോ ബിജെപിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top