തലശേരി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കത്തി നശിച്ചു; പിന്നില്‍ ആര്‍എസ്എസാണെന്ന് സംശയം

CPIm-OFC

തലശേരി: കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം പോര് മുറുകുന്നു. വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണ് ആര്‍എസ്എസ്. തലശേരിയില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് കത്തിനശിച്ചത്. ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top