തെറിവിളിയും ഭീഷണിയും; സിപിഎം ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

mark_562023

ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസിനു മാത്രമല്ല ബിജെപിക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍, സിപിഎമ്മിന്റേത് അക്രമരാഷ്ട്രീയമാണെന്ന് ബിജെപി ആരോപിക്കുന്നു. സിപിഎം അക്രമം നിര്‍ത്തിയില്ലെങ്കില്‍ തെരുവിലും, പാര്‍ലമെന്റിലും നേരിടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസിന് ജനപീരങ്കി ഉപയോഗിക്കേണ്ടി വന്നു. എകെജി ഭവന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. എകെജി ഭവനു മീറ്ററുകള്‍ അകലെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം ബിജെപിക്കാര്‍ തകര്‍ത്തു. പ്രവര്‍ത്തകരെ നിയന്ത്രിക്കാനോ വിരട്ടി ഓടികാനോ പൊലീസ് തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രകടനക്കാര്‍ തെറിവിളിയും ഭീഷണി മുദ്രാവാക്യങ്ങളുമായി മുന്നോട്ട് പോകുമ്പോളും നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നു പൊലീസ്. നിയുക്ത മുഖ്യമന്ത്രി പിണായി വിജയനെ അസഭ്യം പറഞ്ഞുള്ള ബോഡുകളും പ്‌ളക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഐ എം അക്രമം നടത്തുന്നെന്ന് ആരോപിച്ചാണ് ബിജെപി സിപിഐ എം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ 11 മണി കഴിഞ്ഞാണ് ബിജെപിക്കാര്‍ മാര്‍ച്ചുമായി എകെജി ഭവനു മുന്നിലെത്തിയത്. പ്രവര്‍ത്തകരെ നിയന്ത്രിക്കാനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടി മറികടന്ന് എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ ബോര്‍ഡ് തകര്‍ക്കുകയായിരുന്നു. ഇന്നലെ സിപിഐ എമ്മിനെ തെരുവില്‍ നേരിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പരസ്യമായി പറഞ്ഞതിന് പിന്നാലെയാണ് ബിജെപി അക്രമം.

Top