നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി ആക്രമിച്ച് നാട്ടുകാര്‍; സംസ്ഥാനത്തിന് നാണക്കേടായി ധര്‍മ്മടത്തെ സദാചാരവാദികള്‍

കണ്ണൂര്‍: സാമൂഹ്യ വിരുദ്ധരായ നാട്ടുകാര്‍ കാരണം നേരിടുന്ന ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നിഫ്റ്റിലെ ഇതര സംസ്ഥാന വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. കണ്ണൂരിലെ ധര്‍മ്മടത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ വിദ്യാര്‍ത്ഥിനികളാണ് നാട്ടുകാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

നാട്ടുകാരായ സാമൂഹ്യവിരുദ്ധരില്‍ നിന്നും നേരിടുന്ന അതിക്രമങ്ങള്‍ ഇതരസംസ്ഥാന വിദ്യാര്‍ത്ഥിനികള്‍ വിവരിച്ചു. അതിക്രമങ്ങളെ ഭയന്ന് തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം പോലും ഇവിടെ ഇല്ല എന്ന് മുംബൈ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജിനു പുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാനും തങ്ങള്‍ക്ക് കഴിയില്ല. കൂട്ടമായി ഒരു ആണ്‍കുട്ടിയുടെ ഒപ്പം മാത്രമേ നിഫ്റ്റിലെ പെണ്‍കുട്ടികള്‍ക്കു പുറത്തു പോകാന്‍ കഴിയൂ എന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

ഇവിടെയുള്ളവര്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികളെ വേശ്യകളായാണ് പരിഗണിക്കുന്നത്. ‘നിങ്ങള്‍ വേശ്യകളാണ്’ എന്ന് ചിലര്‍ മെസേജുകള്‍ അയച്ചിട്ടു പോലുമുണ്ട്. തന്റെ ഒരു സുഹൃത്തിനോട് അടുത്തിടെ കോളേജിനു പുറത്തുള്ള ഒരാള്‍ ചോദിച്ചത് ‘നിനക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപയാണ്’ എന്നാണെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

ഇവിടെയുള്ളവര്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികളെ പറ്റി അപവാദ കഥകള്‍ പറഞ്ഞു നടക്കാറുണ്ടെന്ന് മുംബൈയില്‍ നിന്നു തന്നെയുള്ള മറ്റൊരു വിദ്യാര്‍ത്ഥിനി പറഞ്ഞു. തങ്ങള്‍ മുംബൈയില്‍ നിന്നുള്ളവരാണ്. അവിടെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ ധരിച്ച വസ്ത്രം നോക്കി അയാളെ വിലയിരുത്തുന്ന മാനസികാവസ്ഥയല്ല അവിടെയുള്ളവര്‍ക്കുള്ളത്. എന്നാല്‍ ഇവിടെ സുരക്ഷാകാരണങ്ങളാല്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയുന്നില്ല.

‘കണ്ണൂരിനു പുറമെ ഇന്ത്യയിലാകെ 15 നിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും മോശം നിഫ്റ്റ് ഉള്ളത് കണ്ണൂരിലാണ്. ഇതിനു കാരണം ഇവിടുത്തെ നാട്ടുകാരാണ്. മറ്റു നിഫ്റ്റ് ക്യാംപസുകളില്‍ ഹോസ്റ്റലിലെ സമയനിയന്ത്രണം കുറവാണ്. എന്നാല്‍ കണ്ണൂരിലെ ക്യാംപസില്‍ ഏഴുമണി വരെയാണ് ഇത്.’ -വിദ്യാര്‍ത്ഥിനി പറഞ്ഞു.

Top