കണ്ണൂരിന്‍ പൊന്‍ താരകമായ് പി.ജയരാജന്‍ വീണ്ടും ഉദിച്ചുയരുന്നു; പ്രതിസന്ധികളില്‍ പതറുന്ന പാര്‍ട്ടിയെ തുണയ്ക്കാന്‍ നേതൃത്വത്തിലേയ്ക്ക്

സജീവന്‍ വടക്കുമ്പാട്

തലശ്ശേരി: ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പി.ജയരാജനെ രാഷട്രീയ വനവാസത്തിന് അയക്കാമെന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം അമ്പേ പരാജയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയിലുടലെടുത്ത കനത്ത വിവാദങ്ങളെ തടയിടാന്‍ ഇപ്പോള്‍ പി.ജയരാജനില്ലാതെ നടക്കില്ലെന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. തലശ്ശേരിയിലെ സി.ഒ.ടി നസീര്‍ വധശ്രമവും ആന്തൂര്‍ നഗരസഭയിലെ സാജന്‍ പാറയിലിന്റെ ആത്മഹത്യയും ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനുണ്ടാക്കിയ അപമതിപ്പ് ചെറുതല്ല. ഇവിടെയൊക്കെ പാര്‍ട്ടിയെ വീറോടെ പിടിച്ച് നിര്‍ത്താന്‍ പി.ജയരാജനെ തന്നെ വേണമെന്ന അവസ്ഥയിലേക്കാണ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത.് ഇതോടെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ചുക്കാന്‍ പി.ജയരാജനില്‍ തന്നെ എത്തുമോയെന്ന ചോദ്യവും ഉയരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പി.ജയരാജനെ നിര്‍ത്തിയതോടെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജനെ ഒഴിവാക്കി പിണറായിയുടെ വിശ്വസ്തനായ എം.വി ജയരാജനെ പ്രതിഷ്ഠിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ച പ്രൈവറ്റ് സെക്രട്ടറി നിന്ന് പൊതു ജനമധ്യത്തില്‍ വെച്ച് പി.കെ ശ്യാമളയെ കുറ്റക്കാരിയാണെന്ന് പി.ജയരാജന്‍ പറഞ്ഞോടെ ശ്യാമളക്ക് ഇനി പിടിച്ച് നില്‍ക്കാന്‍ പറ്റാത അവസ്ഥയിലായി. ഇത് എം.വി ഗോവിന്ദനോടുള്ള പകവീട്ടലും കൂടിയായിരുന്നു പി. ജയരാജന്. വടകര ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ജയരാജനെ നിര്‍ബന്ധിപ്പിച്ചതിന് പിന്നില്‍ എം.വി ഗോവിന്ദനായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.വി ജയരാജനും ഇതിന് ശക്തി പകരുകയും ചെയ്തു. ഒടുവില്‍ മനസില്ലാത മനസോടെയാണ് ജയരാജന്‍ വടകരയില്‍ ബലിക്കോഴിയായി എത്തിയത.്

ലോകസഭാ തെരഞ്ഞെടുപ്പില്‍ വി.എന്‍ വാസവന്‍ മത്സരിക്കുന്ന അവസരത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായേ അദ്ദേഹത്തെ മാറ്റിയുള്ളൂ. എന്നാല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയാരാജന്റെ കാര്യത്തില്‍ ഈ വിട്ട് വീഴ്ച ചെയ്യാതയും ജയരാജനെ കണ്ണൂരിലെ അണികളില്‍ നിന്ന് വേര്‍പെടുത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാനത്തെ സി.പി.എം ജില്ലാ സെക്രട്ടറിമാരില്‍ ഏറ്റവും കരുത്തനായ പി.ജയരാജന്‍ പാര്‍ട്ടിക്ക് മുകളില്‍ വളരുമെന്ന് കണ്ട നേതൃത്വത്തിലെ ചിലരുടെ ദുഷ്ടബുദ്ധിയായിരുന്നു സ്ഥാനാര്‍ത്ഥിത്വം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാര്‍ട്ടി അണികള്‍ക്ക് പ്രിയപ്പെട്ട ജയരാജനെ പുകഴ്ത്തി ഗാനങ്ങളും ഫ്ള്ക്സ ബോര്‍ഡുകളും ഉയര്‍ത്തുന്നതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി.ഗോവിന്ദനുള്‍പ്പെടെയുള്ള എതിര്‍ ചേരിയാണ് സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ത്തി കാട്ടി വിവാദം സൃഷ്ടിച്ചിരുന്നത.് കീഴാറ്റൂര്‍ സംഭവത്തില്‍ പി.ജയരാജനെടുത്ത നിലപാടും പാര്‍ട്ടിയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതും അദ്ദേഹത്തിനെതിരെയുള്ള നീക്കത്തിന് ആക്കം കൂട്ടിയിരുന്നു

.വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എമ്മിന് ഇപ്പോള്‍ അനഭിമതനുമായ മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവവും പി.ജയരാജന്റെ തലയില്‍ കെട്ടി വെക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇതിനെ തന്ത്രപരമായാണ് പി.ജയരാജന്‍ നേരിട്ടത.് സംഭവം നടന്ന് രണ്ടാം ദിവസം തന്നെ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് തനിക്ക് ഈ രക്തത്തില്‍ പങ്കില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയും ഇതിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ട് വരാന്‍ പാര്‍ട്ടി നേതൃത്വത്തോട് രേഖമൂലം ആവശ്യപ്പെടുകയുമായിരുന്നു. ഒടുവില്‍ എ.എന്‍ ഷംസീര്‍ എം.എ.എയാണ് സംഭവത്തിന് പിന്നിലെന്ന് നസീര്‍ പോലീസിനോട് വെളിപ്പെടുത്തിയ ശേഷം പാര്‍ട്ടി നേതൃത്വം തലശ്ശേരിയില്‍ നടത്തിയ പൊതുയോഗത്തിലും പി.ജയരാജന്‍ തന്നെയായിരുന്നു മുഖ്യ പ്രാസംഗികന്‍. എം.വി ഗോവിന്ദന്‍ പാര്‍ട്ടി നയം വിശദീകരിച്ചെങ്കിലും ജയരാജന്‍ നസീറിനെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

ആന്തൂര്‍ നഗരസഭയിലെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററുമായ് ബന്ധപ്പെട്ട വിഷയത്തിലും പി.ജയരാജന്‍ തന്നെയാണ് ഉടമ സാജന്‍ പാറയിലിന് വേണ്ടി തുടക്കം മുതല്‍ ഇടപെട്ടു കൊണ്ടിരുന്നത.് ഇത് നഗരസഭാ ചെയര്‍പേഴ്സണായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളക്ക് ദഹിച്ചില്ല. തളിപ്പറമ്പ് എം.എല്‍.എയായ ജയിംസ് മാത്യവും സാജന് വേണ്ടി എല്ലാ സഹായങ്ങളുമായ് കൂടെയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ഗ്രൂപ്പിസം മൂലം പി.ഗോവിന്ദന്റെ ചരട് വലി സാജന് പാരയായി. ഒടുവില്‍ സാജന്‍ ആത്മഹത്യ ചെയ്തതോടെ പാര്‍ട്ടി നേതൃത്വത്തിന് ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. ഇവിടെയും ഒടുവില്‍ രക്ഷകനായ്ത് പി.ജയരാജന്‍ തന്നെ. ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ കൂടെ സാജന്റെ വീട്ടില്‍ പോയി കുടുംബത്തെ ആശ്വസിപ്പിക്കാനും സി.പി.എം ധര്‍മ്മശാലയില്‍ ശനിയാഴ്ച വൈകിട്ട് നടത്തിയ പൊതുയഗോത്തിലും പി.ജയരാജനെ തന്നെ സി.പിഎമ്മിന് ഇറക്കേണ്ടി വന്നു.

പി.കെ ശ്യാമളയെ കുറ്റപ്പെടുത്തിയുള്ള ധര്‍മ്മശാലയിലെ പി.ജയരാജന്റെ പ്രസംഗം പ്രത്യക്ഷത്തില്‍ എം.വി ഗോവിന്ദനോടുള്ള പകവീട്ടല്‍ ത്ന്നെയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റുമ്പോള്‍ അതിനെ നേരായ വഴി പറഞ്ഞു കൊടുക്കാന്‍ ജനപ്രതിനിധിക്ക് കഴിയണമെന്ന ജയരാജന്റെ അമ്പ് കുറിക്ക് കൊണ്ടത് ശ്യാമളയുടെ രാജി തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നതില്‍ തര്‍ക്കമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്ന് പി.കെ ശ്യാമളയെ മത്സരിപ്പിക്കാനുള്ള എം.വി ഗോവിന്ദന്‍ വിഭാഗത്തിന്റെ നീക്കത്തിന് തടയിടുകയായിരുന്നു പി.ജയരാജന്റെ നീക്കമെന്നും ഇതിലൂടെ മനസിലാക്കാം.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ലൈംഗിക വിവാദത്തിന് പിന്നില്‍ പി.ജയരാജനെന്ന രീതിയില്‍ ഒരു വിഭാഗം അപസ്വരം ഉയര്‍ത്തിയിട്ടുണ്ട.് തനിക്കെതിരെ ശക്തമായി നീങ്ങിയ കോടിയേരിക്കെതിരെയുള്ള കടുത്ത നീക്കമാണ് ജയരാജന്‍ ബിനോയ് ് വിഷയത്തില്‍ ഉയര്‍ത്തിയെതന്നും പാര്‍ട്ടികകത്ത് തന്നെ മുറുമുറുപ്പുണ്ട.് ഒന്നിന് പിറകെ ഒന്നായി ഉയരുന്ന വിവാദങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലക്കുമ്പോഴും കണ്ണൂരിലെ താരകമായ് പിജയരാജന്‍ ഉദിച്ചുയരുകയാണ്. തന്നെ ഇരുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ജയരാജന്റെ ഇപ്പോഴത്തെ നീക്കം.

Top