ലോക്ക്ഡൗൺ ലംഘിച്ച ഡിവൈഎഫ് ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂതീയതിൽ വീട്ടിൽ കയറി എസ് ഐയുടെ കാലു വെട്ടുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി.പൊലീസ് സ്റ്റേഷനിൽ കയറി തെറിവിളിച്ചു!.ഭീഷണിപ്പെടുത്തി, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി! സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ് !..

കോട്ടയം : സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ്.. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. തിലകൻ പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരാണ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് നേരെയാണ് അസഭ്യം വർഷം ചൊരിഞ്ഞു കൊണ്ട് ഭീഷണി മുഴക്കിയത്. വാഹന പരിശോധനക്കിടെ ഡി വൈ എഫ് ഐ പ്രവർത്തകൻ്റെ ബൈക്ക് പിടികൂടിയതാണ് സി പി എം നേതാക്കളെ ചൊടിപ്പിച്ചത്.

കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന്റെ വാഹനം കേസെടുക്കാതെ വിടണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽ എത്തിയ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു പരസ്യ ഭീഷണിയും തെറിവിളിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് സ്റ്റേഷനിൽ കയറി തെറിവിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് സിപിഎം ജില്ലാ നേതാക്കൾക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസ് വന്നതിലും സ്റ്റേഷനിൽ കയറി സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയത് വാർത്തയായതും നേതൃത്വത്തിനു ക്ഷീണമായിട്ടുണ്ട്. ട്രിപ്പിൾ അടിച്ച് വന്ന ഡിവൈഎഫ്‌ഐക്കാരെ ബൈക്ക് അടക്കം പൊലീസ് കസ്റ്റഡിയിലായപ്പോൾ കേസ് ഒതുക്കി തീർക്കാൻ കഴിയാതെ പോയത് പോകട്ടെ കേസ് കൂടി വന്നത് ഒരു രാഷ്ട്രീയ തിരിച്ചടികൂടിയായി മാറി. പ്രശ്‌നത്തിൽ ജില്ലാ നേതൃത്വം നിശബ്ദത പാലിക്കുകയാണ്.

പൊലീസ് സ്റ്റേഷനിൽ കയറി നേതാക്കൾ തന്നെ പ്രശ്‌നമുണ്ടാക്കിയതിൽ അഭിപ്രായവ്യത്യാസവും പാർട്ടിയിൽ രൂക്ഷമാകുന്നുണ്ട്. പ്രശ്‌നത്തിൽ തത്ക്കാലം നിശബ്ദത പാലിക്കുന്ന സമീപനമാണ് നേതാക്കൾ പയറ്റുന്നത്. ആഭ്യന്തരം മുഖ്യമന്ത്രി പിണറായി തന്നെ ഭരിക്കുമ്പോൾ സിപിഎം നേതാക്കൾ പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത് പാർട്ടിക്ക് അങ്ങനെ അങ്ങ് ഉൾക്കൊള്ളാൻ പ്രയാസമുള്ള കാര്യമാണ്. കണ്ണൂരും മറ്റും ഈ രീതിയിൽ സംഭവങ്ങൾ വന്നപ്പോൾ നേതാക്കൾക്കെതിരെയാണ് പാർട്ടി നീങ്ങിയത്. പൊലീസ് സ്റ്റേഷനിൽ കയറി എസ്‌ഐ അടക്കമുള്ളവരെ കാൽവെട്ടും കൈ വെട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തിയത് വാർത്തയായതും തിരിച്ചടിയായി മാറി.

അതേസമയം ബൈക്കിൽ സഞ്ചരിച്ച ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്ത പൊലീസ് 1000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ബൈക്ക് പിഴ കൂടാതെ വിട്ടു നൽകാൻ സ്റ്റേഷനിൽ സമ്മർദ്ദം ചെലുത്തുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം നേതാക്കളും കേസിൽ കുടുങ്ങി. നിയമപ്രകാരമുള്ള നടപടികൾ ആണ് സ്വീകരിച്ചത് എന്ന് വണ്ടിപ്പെരിയാർ പൊലീസ് മറുനാടനോട് പറഞ്ഞു. ബൈക്ക് പരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ മോചിപ്പിക്കാനാണ് നേതാക്കൾ എത്തിയത്. തുടർന്ന് നേതാക്കൾ ഭീഷണി മുഴക്കുകയായിരുന്നു. എല്ലാവർക്കും നേരെ കേസ് ചാർജ് ചെയിട്ടുണ്ട്-വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു.

ഇടത് സർക്കാർ ഭരിക്കുമ്പോഴും നിയമം എല്ലാവർക്കും ഒരുപോലെ എന്ന പാഠമാണ് വണ്ടിപ്പെരിയാർ പൊലീസ് നൽകുന്നത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, റെനിൽ എന്നീ സിപിഎം നേതാക്കളുടെ പേരിലാണ് വണ്ടിപ്പെരിയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ഇവർ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐക്കാരന്റെ ബൈക്കിനു പൊലീസ് 1000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇന്നലെ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കൊറോണ പടരുന്നതിനാൽ ബൈക്കിൽ രണ്ടു പേർ തന്നെ അനുവദനീയമല്ല.

അപ്പോഴാണ് മൂന്നു പേർ ബൈക്കിൽ കയറി വന്നത്. മറ്റു ബൈക്കുകൾ പിടികൂടിയപ്പോൾ ഈ ബൈക്കും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് കേസ് ചാർജ് ചെയ്തു. ഫൈൻ ഈടാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐക്കാരെ ബൈക്ക് സഹിതം പൊലീസ് പൊക്കിയ വിവരം അറിഞ്ഞാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, റെനിൽ എന്നിവർ സ്റ്റേഷനിൽ എത്തിയത്. പിന്നീട് വാക്ക് തർക്കം രൂക്ഷമാവുകയായിരുന്നു.

പൊലീസ് കേസ് ചാർജ് ചെയ്യും എന്നു മനസിലാക്കിയതോടെ സിപിഎം നേതാക്കൾ ഉടക്കി. ഇതോടെയാണ് ഭീഷണി വന്നത്. എസ്‌ഐ അടക്കമുള്ളവരെ വീട്ടിൽ കയറി വെട്ടും എന്നാണ് സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയത്. കൃത്യമായി പിഴ ഒടുക്കിയാൽ മാത്രമേ ബൈക്ക് വിട്ടുനൽകാനാവൂ എന്ന നിലപാടിൽ പൊലീസുകാർ ഉറച്ചു നിന്നതോടെ സിപിഎം നേതാക്കന്മാർ സ്വരം കടുപ്പിക്കുകയും ഭീഷണി തുടരുകയും ചെയ്തു. അസഭ്യ വർഷവും നടത്തി. നീ കേസ് ഒന്നും എടുക്കേണ്ട.. മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിന്നെ വീട്ടിൽ കയറി വെട്ടും.. നീ മറ്റേപ്പണിയും കാണിച്ചോട്ട് ഇറങ്ങിയാ.. പൊ*@*.. മോനേ.. നിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയിട്ടേ ഞങ്ങള് സ്റ്റേഷനീന്ന് പോണൊള്ളൂ…! ഇങ്ങനെ പച്ചത്തെറി വിളിക്കുകയായിരുന്നു പൊലീസുകാർക്ക് നേരെ.

നേതാക്കന്മാരുടെ അതിക്രമം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രശ്നം തണുപ്പിക്കാനുള്ള നീക്കമാണ് മേലെ തട്ടിൽ നിന്നും ഉണ്ടായത് എന്നാണ് വിവരം. പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.അതേസമയം, നിയമപരമായ നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എസ് ഐ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. പൊലീസുകാരുടെ പരാതിയെ തുടർന്ന് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ശക്തമായ ഭീഷണി മുഴക്കിയിട്ടും കാര്യമായ വകുപ്പുകൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് വിവരം. ഉന്നത ഇടപെടൽ മൂലമാണ് ഇത് ഉണ്ടായതെന്ന് പൊലീസിൽ ചർച്ചയായിട്ടുണ്ട്.

Top